Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right...

ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള നിയന്ത്രണങ്ങളോട് സഹകരിക്കും –മതനേതാക്കള്‍

text_fields
bookmark_border
ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള നിയന്ത്രണങ്ങളോട് സഹകരിക്കും –മതനേതാക്കള്‍
cancel
camera_alt

മാസങ്ങള്‍ക്കു ശേഷം സമ്പൂര്‍ണ ലോക്ഡൗണില്‍നിന്ന് ഒഴിവാക്കിയ ഞായറാഴ്ച മലപ്പുറത്ത് തുണിക്കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുന്ന കുടുംബം

മ​ല​പ്പു​റം: ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ എ​ല്ലാ പ​ള്ളി​ക​ളി​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും സ്വീ​ക​രി​ക്കു​മെ​ന്ന് വി​വി​ധ മു​സ്​​ലിം സം​ഘ​ട​ന നേ​താ​ക്ക​ള്‍ ഉ​റ​പ്പ് ന​ല്‍കി​യ​താ​യി ജി​ല്ല ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ലോ​ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്ത് രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത ഇ​ല്ലാ​താ​ക്കാ​ൻ ജി​ല്ല​യി​ല്‍ സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍ക​രു​ത​ലു​ക​ള്‍ സം​ബ​ന്ധി​ച്ച് ച​ര്‍ച്ച ചെ​യ്യാ​ൻ ക​ല​ക്ട​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡി​സ്ട്രി​ക്റ്റ്​ ​െഡ​വ​ല​പ്‌​മെൻറ്​ ക​മീ​ഷ​ണ​ര്‍ എ​സ്. പ്രേം ​കൃ​ഷ്ണ​െൻറ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു നേ​താ​ക്ക​ള്‍.

പെ​രു​ന്നാ​ള്‍ ന​മ​സ്‌​കാ​ര​ത്തി​നാ​യി പ​ര​മാ​വ​ധി 40 പേ​ര്‍ മാ​ത്ര​മേ പ​ങ്കെ​ടു​ക്കു​ന്നു​ള്ളൂ​വെ​ന്ന് മ​ഹ​ല്ല് ക​മ്മി​റ്റി ഉ​റ​പ്പു​വ​രു​ത്തും. വീ​ട്ടി​ല്‍നി​ന്നു​ത​ന്നെ അം​ഗ​ശു​ദ്ധി എ​ടു​ക്ക​ണം, ബ​ലി​ക​ർ​മ​ത്തി​നാ​യി വ​ള​രെ കു​റ​ച്ച് ആ​ളു​ക​ള്‍ മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​വൂ, പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ ആ​ൻ​റി​ജ​ന്‍ / ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ ടെ​സ്​​റ്റ്​ നെ​ഗ​റ്റി​വ് ആ​യ​വ​രോ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​വ​രോ ആ​വ​ണം. മാം​സം കോ​വി​ഡ് മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച് വീ​ടു​ക​ളി​ലേ​ക്കെ​ത്തി​ക്ക​ണം. പെ​രു​ന്നാ​ള്‍ ന​മ​സ്‌​കാ​ര​ത്തി​ന് ശേ​ഷം ഖാ​ദി / ഖ​തീ​ബു​മാ​ര്‍ കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​നാ​വ​ശ്യ​മാ​യ ബോ​ധ​വ​ത്​​ക​ര​ണം പ​ള്ളി​ക​ളി​ല്‍ ന​ട​ത്തു​മെ​ന്നും യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.

പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ബ​ന്ധു​വീ​ടു​ക​ളി​ലെ സ​ന്ദ​ര്‍ശ​നം, ആ​ലിം​ഗ​നം, പ​ര​സ്പ​രം കൈ​കൊ​ടു​ക്ക​ല്‍, അ​ടു​ത്തു​നി​ന്ന് സം​സാ​രി​ക്ക​ല്‍ എ​ന്നി​വ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​കെ. സ​ക്കീ​ന അ​ഭ്യ​ർ​ഥി​ച്ചു. ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ എ​ത്തു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​ച്ച​തും മ​ര​ണ നി​ര​ക്ക് കൂ​ടി​യ​തും പ​രി​ഗ​ണി​ച്ച് ഓ​രോ​രു​ത്ത​രും സ്വ​യം നി​യ​ന്ത്ര​ണ​ത്തി​ന് ത​യാ​റാ​വ​ണ​മെ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സു​ജി​ത് ദാ​സ് അ​ഭ്യ​ര്‍ത്ഥി​ച്ചു.

മു​സ്​​ലിം സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​ കൂ​റ്റ​മ്പാ​റ അ​ബ​ദു​റ​ഹി​മാ​ന്‍ ദാ​രി​മി, ഹാ​ഷിം ഹാ​ജി, കു​ഞ്ഞി​പ്പ, മു​ഹ​മ്മ​ദ് ഷാ​ഫി, നാ​സ​ര്‍, സ​ദ​റു​ദ്ദീ​ന്‍ ന​ടു​വ​ത്ത് കു​ണ്ടി​ല്‍, സൈ​നു​ദ്ദീ​ന്‍ പാ​ലൊ​ളി, സി​ദ്ദി കോ​യ, പി.​പി. മു​ഹ​മ്മ​ദ്, അ​ബ്​​ദു​ല്‍ ല​ത്തീ​ഫ് ഫൈ​സി, എം. ​അ​ബ്​​ദു​ല്ല, അ​ബ്​​ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​ര്‍, ടി.​പി. അ​ഹ​മ്മ​ദ് സ​ലീം, ആ​ന​മ​ങ്ങാ​ട് ഫൈ​സി, ഡോ. ​പി.​പി. മു​ഹ​മ്മ​ദ്, ജ​മാ​ല്‍ ക​രു​ളാ​യി, ഹ​സീ​ബ് മാ​നു, സ​ലീം മ​മ്പാ​ട് തു​ട​ങ്ങി​യ​വ​രും എ.​ഡി.​എം ഇ​ന്‍ ചാ​ര്‍ജ്​ എം.​സി. റ​ജി​ല്‍, ഡി.​ഡി.​പി ഷാ​ജി ജോ​സ​ഫ്, ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ ജി.​എ​സ്. രാ​ധേ​ഷ്, എ​ല്‍.​ആ​ര്‍ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ പി.​എ​ന്‍. പു​രു​ഷോ​ത്ത​മ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid 2021lockdown
Next Story