Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെരുന്നാളിനെ...

പെരുന്നാളിനെ വരവേൽക്കാൻ ആളൊരുങ്ങി, നാടൊരുങ്ങി...

text_fields
bookmark_border
പെരുന്നാളിനെ വരവേൽക്കാൻ ആളൊരുങ്ങി, നാടൊരുങ്ങി...
cancel
camera_alt

പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് മ​ല​പ്പു​റ​ത്തെ തു​ണി​ക്ക​ട​യി​ലെ തി​ര​ക്ക്

മ​ല​പ്പു​റം: ചെ​റി​യ പെ​രു​ന്നാ​ളി​നെ വ​ര​വേ​ല്‍ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് നാ​ടും ന​ഗ​ര​വും. പു​ത്ത​ന്‍ വ​സ്ത്ര​വും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും വാ​ങ്ങാ​നു​ള്ള ഓ​ട്ട​ത്തി​ലാ​ണ് ജ​നം. തു​ണി​ക്ക​ട​ക​ളി​ലാ​ണ് തി​ര​ക്കേ​റെ​യു​ള്ള​ത്. ഫാ​ൻ​സി, ഫൂ​ട്ട് വെ​യ​ർ, ഗൃ​ഹോ​പ​ക​ര​ണ ഷോ​റൂ​മു​ക​ളി​ലും തി​ര​ക്കു​ണ്ട്. ജി​ല്ല​യി​ല്‍ മ​ഞ്ചേ​രി, കൊ​ണ്ടോ​ട്ടി, മ​ല​പ്പു​റം, തി​രൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ, പൊ​ന്നാ​നി, നി​ല​മ്പൂ​ർ തു​ട​ങ്ങി​യ എ​ല്ലാ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളും ഇ​തി​നോ​ട​കം തി​ര​ക്കി​ല​മ​ർ​ന്നു.

​ചൂ​ടും വി​ല​വ​ർ​ധ​ന​വും വി​പ​ണി​യെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ന​ല്ല ക​ച്ച​വ​ട​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഈ​സ്റ്റ​റും വി​ഷു​വും പെ​രു​ന്നാ​ളും ഒ​രു​മി​ച്ചെ​ത്തി​യ​ത് വി​പ​ണി​യെ ച​ലി​പ്പി​ച്ചെ​ന്നും വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

ട്രെ​ൻ​ഡി​നൊ​പ്പം

ട്രെ​ന്‍ഡി​നൊ​ത്ത വ​സ്ത്ര​ങ്ങ​ളു​മാ​യി ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ക​യാ​ണ് വ്യാ​പാ​രി​ക​ള്‍. സ്ത്രീ​ക​ളെ ല​ക്ഷ്യ​മി​ട്ട്‌ പു​തി​യ മോ​ഡ​ലു​ക​ളു​ടെ ശേ​ഖ​രം എ​ത്തി​ച്ചി​ട്ടു​ണ്ട്. ആ​ലി​യ, ആ​യി​ഷ, ഖുറൈ​ഷി, അ​ൽ​ഫൈ​ൻ, ​േഫ്ലാ​റ എ​ന്നി​വ​യാ​ണ് ട്രെ​ന്‍ഡു​ക​ൾ. ഷോ​ട്ട് ടോ​പ്പു​ക​ൾ​ക്കാ​ണ് ആ​വ​ശ്യ​ക്കാ​രേ​റെ. ദു​പ്പ​ട്ട​ക​ള്‍ക്കും ത​ട്ട​ത്തി​നും വ​ലി​യ ഡി​മാ​ന്‍റാ​ണ്. ക​ള​ർ​ഫു​ൾ പ്രി​ന്‍റ​ഡ് ഷ​ര്‍ട്ടു​ക​ളും ബാ​ഗ്ഗി പാ​ന്‍റും ട്രെ​ന്‍ഡാ​ണ്.

ഫാ​ൻ​സി ക​ട​ക​ളി​ൽ സൗ​ന്ദ​ര്യ​വ​ർ​ധ​ക സാ​ധ​ന​ങ്ങ​ളി​ൽ ഹാ​ങ്ങി​ങ് ക​മ്മ​ലു​ക​ൾ​ക്കാ​ണ് ഇ​ക്കു​റി ഡി​മാ​ന്‍റ്. റി​ങ് ഹാ​ങ്ങി​ങ് ക​മ്മ​ലു​ക​ൾ​ക്കും ആ​ന്‍റി​ക് ആ​ഭ​ര​ണ​ങ്ങ​ൾ​ക്കും ആ​വ​ശ്യ​ക്കാ​രു​ണ്ട്. പെ​രു​ന്നാ​ളി​ന്‍റെ ത​ലേ​ദി​വ​സ​മാ​ണ് ഫാ​ൻ​സി ക​ട​ക​ളി​ലും ഫൂ​ട്ട് വെ​യ​ർ ക​ട​ക​ളി​ലും തി​ര​ക്കേ​റു​ക. അ​ത്ത​റി​ന്‍റെ സു​ഗ​ന്ധം തേ​ടി​യെ​ത്തു​ന്ന​വ​രും കു​റ​വ​ല്ല. ഫൂ​ട്ട്​​വെ​യ​ർ ക​ള​ക്ഷ​ൻ​സി​ൽ ഫ്ലി​പ്പ്, ക്രോ​ക്സ് എ​ന്നി​വ​യാ​ണ് ട്രെ​ൻ​ഡ്. ഷൂ ​മോ​ഡ​ലു​ക​ളി​ൽ ലോ​ഫ​ർ വൈ​റ്റും സ്കെ​ച്ചേ​ഴ്സും ട്രെ​ൻ​ഡാ​ണ്. അ​വ​ധി​ക്കാ​ല​മാ​യ​തി​നാ​ല്‍ കു​ടും​ബ സ​മേ​ത​മാ​ണ് ഭൂ​രി​ഭാ​ഗം പേ​രും ക​ട​ക​ളി​ലെ​ത്തു​ന്ന​ത്. രാ​ത്രി​യി​ലും വി​പ​ണി സ​ജീ​വ​മാ​ണ്.

മൈ​ലാ​ഞ്ചി ചോ​പ്പ​ണി​യാ​ൻ...

മൈ​ലാ​ഞ്ചി ചെ​ടി​യി​ലെ ഇ​ല​ക​ൾ പ​റി​ച്ച് അ​മ്മി​യി​ൽ അ​ര​ച്ച് കൈ​യി​ല​ണി​ഞ്ഞ നാ​ളു​ക​ൾ ഇ​ന്ന് ഓ​ർ​മ​യാ​ണ്. ട്യൂ​ബ് മൈ​ലാ​ഞ്ചി​യി​ൽ സി​ങ്ങ്, അ​ലീ​ന, ബി​ഗ്ബി എ​ന്നി​വ​യാ​ണ് താ​ര​ങ്ങ​ൾ.

ഓ​ൺ​ലൈ​ൻ വി​പ​ണി​ക​ളി​ൽ സ്റ്റി​ക്ക​ർ മെ​ഹ​ന്ദി​ക​ളും ല​ഭ്യ​മാ​ണ്. അ​റേ​ബ്യ​ൻ റെ​ഡ്, അ​റ​ഫ, ബി​ഗ് ബി ​എ​ന്നി​വ​യാ​ണ് പ്ര​ധാ​ന താ​ര​ങ്ങ​ൾ. അ​റേ​ബ്യ​ൻ റെ​ഡ്- 27 രൂ​പ, അ​റ​ഫ മെ​ഹ​ന്തി- 15 രൂ​പ, ബി​ഗ് ബി -25 ​രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല.

അ​റേ​ബ്യ​ൻ റെ​ഡി​നാ​ണ് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യു​ള്ള​ത്. വീ​ടു​ക​ളി​ൽ നി​ർ​മി​ച്ച് വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​വ​ക്കും കൂ​ടു​ത​ൽ പ്രി​യ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eid celebration
News Summary - eid celebration
Next Story