ബലി പെരുന്നാൾ വരവേൽക്കാൻ ഒരുക്കമായി
text_fieldsകുന്നുമ്മലിലെ വസ്ത്രവ്യാപാരസ്ഥാപനത്തിലെ തിരക്ക്
മലപ്പുറം: ബലി പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങി നാടും നഗരവും. ആഘോഷം മനോഹരമാക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് വിശ്വാസികൾ. വസ്ത്ര വ്യാപാര കേന്ദ്രങ്ങളും പച്ചക്കറി കടകളും പെരുന്നാൾ തിരക്കിലാണ്. കോഴിക്കും പച്ചക്കറിക്കും വില കൂടിയെങ്കിലും തിരക്കിൽ പിറകോട്ട് പോയിട്ടില്ല. വസ്ത്രവിപണിയിൽ ട്രെൻഡ് മോഡലുകൾക്കാണ് ആവശ്യക്കാറെയുള്ളത്. കോ- ഓർഡ് സെറ്റ്, പാകിസ്താനി, കൊറിയൻ എന്നീ തരത്തിലുള്ള മോഡലുകളാണ് തരംഗമായിട്ടുള്ളത്. വസ്ത്ര വിപണിയിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് വില ഉയർന്നിട്ടുണ്ട്.
ആളുകളെ ആകർഷിക്കാൻ കടകളിലെല്ലാം വ്യത്യസ്ത നിറത്തിലും ഡിസൈനുകളിലും കണ്ണഞ്ചിപ്പിക്കുന്ന തരത്തിലാണ് വസ്ത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്. പെരുന്നാളിന് സ്ത്രീകൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത മൈലാഞ്ചിക്കും വിപണിയിൽ വൻ ഡിമാന്റാണ്. നേരത്തെ ഹെന്ന കോണുകൾക്കായിരുന്നു ഡിമാന്റ്. ഇപ്പോൾ 50 വരെ വില വരുന്ന ഓർഗാനിക് ഹെന്ന കോണുകളാണ് വിറ്റ് പോകുന്നത്.
പെരുന്നാളിന് തീൻ മേശയിൽ ഇടം പിടിക്കുന്ന ഭക്ഷണങ്ങൾ ഒരുക്കാനുള്ള അവസാന വട്ട തയാറെടുപ്പുകളും തുടങ്ങിയിട്ടുണ്ട്. പലചരക്ക് കടങ്ങളിൽ ബിരിയാണി വിഭവങ്ങൾ ഒരുക്കാനുള്ള സാധനങ്ങൾക്ക് പുറമെ മന്തി, കബ്സ എന്നീ സാധനങ്ങൾക്കും തിരക്കുണ്ട്. അടുത്ത ദിവസങ്ങളിൽ തിരക്ക് ഇനിയും ഉയരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

