Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎജുകഫെ;...

എജുകഫെ; വിസ്മയമൊരുക്കാൻ ഫാസിൽ ബഷീറും അജിയും, വഴികാട്ടിയാകാൻ ബികമിങ്ങും സിജിയും

text_fields
bookmark_border
എജുകഫെ; വിസ്മയമൊരുക്കാൻ ഫാസിൽ ബഷീറും അജിയും, വഴികാട്ടിയാകാൻ ബികമിങ്ങും സിജിയും
cancel

കോഴിക്കോട്/ മലപ്പുറം: വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ദിശാബോധം പകരുന്നതിനൊപ്പം വിസ്മയക്കാഴ്ചകളുമൊരുക്കി ‘മാധ്യമം’ എജുകഫെ. ഏപ്രിൽ 21, 22 (ചൊവ്വ, ബുധൻ) തീയതികളിൽ മലപ്പുറം റോസ് ലോഞ്ചിൽ രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചു വരെയാണ് എജുകഫെ നടക്കുക. വെൽനസ് കോച്ചും പ്രശസ്ത നടിയുമായ അശ്വതി ശ്രീകാന്ത്, പ്രമുഖ മെന്റലിസ്റ്റ് ഫാസിൽ ബഷീർ ഉൾപ്പെടെയുള്ള പ്രമുഖർ നയിക്കുന്ന വൈവിധ്യമാർന്ന സെഷനുകളാണ് എജുകഫെയുടെ പ്രധാന ആകർഷണം. പഠനരംഗത്തെ മാനസിക സമ്മർദം കുറക്കാനും പഠനം കൂടുതൽ രസകരവും ഫലപ്രദവുമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് പ്രത്യേക സൈക്കോളജി സെഷനുകൾ. അശ്വതി ശ്രീകാന്തും പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആർദ്രയും ചേർന്ന് ഈ സെഷനുകൾക്ക് നേതൃത്വം നൽകും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ സെഷൻ.

കുട്ടികളുടെ ബൗദ്ധിക നിലവാരവും അഭിരുചിയും ശാസ്ത്രീയമായി അളക്കുന്നതിനുള്ള പ്രത്യേക ഐ.ക്യു സെഷനാണ് എജുകഫെയിലെ മുഖ്യ ആകർഷണം. ‘ഐക്യുമാൻ’ എന്ന പേരിൽ പ്രശസ്തനായ ഗിന്നസ് ജേതാവ് അജി ആർ ആണ് ഈ വേറിട്ട സെഷൻ കൈകാര്യം ചെയ്യുന്നത്. കുട്ടികളുടെ സഹജമായ കഴിവുകൾ കണ്ടെത്താൻ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഈ സെഷൻ ഏറെ സഹായകമാകും. പഠനത്തിനും കരിയർ ചിന്തകൾക്കുമപ്പുറം സദസ്സിനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ പ്രശസ്ത മെന്റലിസ്റ്റ് ഫാസിൽ ബഷീർ എജുകഫെ വേദിയിലെത്തും. കാഴ്ചക്കാരുടെ മനസ്സും ചിന്തകളും വായിച്ചെടുക്കുന്ന അദ്ദേഹത്തിന്റെ അമ്പരപ്പിക്കുന്ന മെന്റലിസം ഷോ എജുകഫെയിലെത്തുന്നവർക്ക് പുതിയൊരു അനുഭവമായിരിക്കും.

ഇതിന് പുറമേ ഉപരിപഠന സാധ്യതകൾ മനസ്സിലാക്കാനും അഭിരുചിക്കനുസരിച്ചുള്ള മികച്ച കോഴ്സുകൾ തെരഞ്ഞെടുക്കാനും വിദ്യാർഥികളെ സഹായിക്കുന്നതിന് സിജി ഒരുക്കുന്ന കരിയർ കൗൺസിലിങ്ങും എജുകഫെയിൽ നടക്കും. ഐക്യു ടെസ്റ്റ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, സൈക്കോളജിക്കൽ കൗൺസലിങ്ങ് എന്നിവ സൗജന്യമാണ്. കൂടാതെ മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് ഐ.പി.എസ്, ബ്രാൻഡ് സ്വാമി, നിമ സുലൈമാൻ, മുജീബ് ടി, ഹാമിദലി വാഴക്കാട്, ഡോ. റാഷിദ് ഗസ്സാലി, ലുബ്ന നുഫൈൽ, ജിയാസ് ജമാൽ, ബ്രിഡ്ജ്-ഓൺ സി.ഇ.ഒ ജാബിർ ഇസ്മായിൽ, ഡോ. അജിത് എബ്രഹാം എന്നിവർ വിവിധ സെഷനുകൾ നയിക്കും. ‘ഫ്യൂച്ചർ’ സംഘടിപ്പിക്കുന്ന ‘ബസ്സ് ദി ബ്രെയിൻ’ ക്വിസ് മത്സരവും ഫ്യൂച്ചറിന്റെ അക്കാദമിക് വിദഗ്ധരായ ലിനീഷ് കൊടിയാട്ട്, റിജു ശങ്കർ, ഫമീൽ മുഹമ്മദ് എന്നിവർ പങ്കെടുക്കുന്ന 'മീറ്റ് ദി മാസ്റ്റേഴ്സ്' പാനൽ ചർച്ചയുമുണ്ടാകും. വിദേശപഠനം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി, മലേഷ്യൻ സർക്കാറിന്റെ വിദ്യാഭ്യാസ വകുപ്പുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഔദ്യോഗിക വിദ്യാർഥി വിസ ഏജൻസിയായ ഇ.എം.ജി.എസും എജുകഫെയിൽ പങ്കാളികളാകും.

ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ യൂനിവേഴ്സിറ്റികളുടെ സ്റ്റാളുകളും സ്കോളർഷിപ്പ് വിവരങ്ങളും എജുകഫെയിലുണ്ടാകും. പ്രവേശനം സൗജന്യമാണ്. ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫെയിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്പ് നമ്പർ: 96450 07116.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationCareer GuidanceMadhyamam eventCelebritiesMadhyamamEducaféMalappuram
News Summary - EduCafe; Fazil Basheer and Aji to create a surprise, Becoming and CG to guide
Next Story