Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എടവണ്ണപ്പാറയിൽ ഇന്നുമുതൽ; ബസ് പണിമുടക്ക്

text_fields
bookmark_border
ബസ് തൊഴിലാളികൾക്കുനേ​രെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് സമരം
bus strike
cancel

എടവണ്ണപ്പാറ: എടവണ്ണപ്പാറയിൽ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക്. എടവണ്ണപ്പാറ സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ബസുകൾ ശനിയാഴ്ച കൂട്ടത്തോടെ പണിമുടക്കിയിരുന്നു.

എടവണ്ണപ്പാറ-കോഴിക്കോട് റൂട്ടിൽ ഓടുന്ന ഡി.ജെ ബസിലെ ജീവനക്കാരെ വിദ്യാർഥികളും നാട്ടുകാരും ആക്രമിച്ചതിൽ പ്രതിഷേധിച്ചായിരുന്നു മിന്നൽ പണിമുടക്ക്. വെള്ളിയാഴ്ച ഉണ്ടായ ആക്രമണത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് അനിശ്ചിതകാല പണിമുടക്ക്.

എടവണ്ണപ്പാറയിൽനിന്ന് കോഴിക്കോട്, മാവൂർ, രാമനാട്ടുകര, പുതിയേടത്തുപറമ്പ്, മാവൂരിൽനിന്ന് കോഴിക്കോട്, മുക്കം, എൻ.ഐ.ടി, കൂളിമാട്, ചെറുവാടി, അരീക്കോട് തുടങ്ങിയ റൂട്ടുകളിലേക്കുള്ള ബസുകൾ അനിശ്ചിതകാലത്തേക്ക് ഓട്ടം നിർത്തിയതായി ബസ് തൊഴിലാളി കൂട്ടായ്മ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - From today in Edavannapara Bus strike
Next Story