Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdavannapparachevron_rightചാ​ലി​യാ​റി​ൽ തോ​ണി...

ചാ​ലി​യാ​റി​ൽ തോ​ണി മ​റി​ഞ്ഞു; മു​ങ്ങി​ത്താ​ഴ്​​ന്ന ര​ണ്ട്​ കു​ട്ടി​ക​ളെ ര​ക്ഷി​ച്ചു

text_fields
bookmark_border
ചാ​ലി​യാ​റി​ൽ തോ​ണി മ​റി​ഞ്ഞു; മു​ങ്ങി​ത്താ​ഴ്​​ന്ന ര​ണ്ട്​ കു​ട്ടി​ക​ളെ ര​ക്ഷി​ച്ചു
cancel
camera_alt

ചാ​ലി​യാ​റി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​ർ​ക്കാ​യു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​നം

എ​ട​വ​ണ്ണ​പ്പാ​റ: ചാ​ലി​യാ​റി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ക​ളി​ക്കാ​നി​റ​ക്കി​യ തോ​ണി മ​റി​ഞ്ഞു. മു​ങ്ങി​ത്താ​ഴ്​​ന്ന എ​ള​മ​രം സ്വ​ദേ​ശി​ക​ളാ​യ പാ​ല​പ്പെ​ട്ടി ആ​ബി​ദ്​ (15) കൈ​ത​ക്ക​ൽ ജി​ഹാ​ദ്​ (15) എ​ന്നി​വ​രെ നാ​ട്ടു​കാ​ർ ര​ക്ഷി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട്​ ആ​റോ​ടെ​യാ​ണ് സം​ഭ​വം. എ​ള​മ​രം ക​ട​വി​ൽ ഇ​റ​ക്കി​യ തോ​ണി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ചെ​റി​യ ഫൈ​ബ​ർ ബോ​ട്ടി​ൽ മ​റു​ക​ര​യി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നി​ടെ മ​റി​യു​ക​യാ​യി​രു​ന്നു. ര​ണ്ടു​പേ​ർ ഉ​ട​ൻ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. മ​റ്റു ര​ണ്ടു​പേ​ർ മു​ങ്ങി​ത്താ​ഴു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​രാ​യ കൈ​ത​ക്ക​ൽ ശം​സു​വും കെ.​ടി. റ​സാ​ഖും ബോ​ട്ടി​ലെ​ത്തി ഇ​രു​വ​രെ​യും ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
TAGS:boat sinkchaliyar
News Summary - boat sink in chaliyar two boys rescued
Next Story