Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdavannapparachevron_rightസി​ഗ്ന​ൽ സം​വി​ധാ​നം...

സി​ഗ്ന​ൽ സം​വി​ധാ​നം ത​ക​രാ​റി​ൽ എടവണ്ണപ്പാറ ജങ്ഷനിൽ അപകടം തുടർക്കഥ

text_fields
bookmark_border
സി​ഗ്ന​ൽ സം​വി​ധാ​നം ത​ക​രാ​റി​ൽ എടവണ്ണപ്പാറ ജങ്ഷനിൽ  അപകടം തുടർക്കഥ
cancel
camera_alt

എ​ട​വ​ണ്ണ​പ്പാ​റ ജ​ങ്ഷ​നി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി അ​പ​ക​ട​ത്തി​ൽ

മ​റി​ഞ്ഞ ലോ​റി, ത​ക​രാ​റി​ലാ​യ സി​ഗ്ന​ൽ

സം​വി​ധാ​നം

എ​ട​വ​ണ്ണ​പ്പാ​റ: ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത എ​ട​വ​ണ്ണ​പ്പാ​റ ജ​ങ്ഷ​ൻ സി​ഗ്ന​ൽ സം​വി​ധാ​നം ത​ക​രാ​റി​ലാ​യ​തോ​ടെ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​വു​ന്നു. അ​രീ​ക്കോ​ട്, കൊ​ണ്ടോ​ട്ടി, എ​ള​മ​രം, വാ​ഴ​ക്കാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള റോ​ഡു​ക​ൾ സം​ഗ​മി​ക്കു​ന്ന ജ​ങ്ഷ​നി​ൽ അ​ടു​ത്ത കാ​ല​ത്താ​യി ഗ​താ​ഗ​ത​ക്കു​രു​ക്ക് വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ള​മ​രം ക​ട​വ് പാ​ല​വും കൂ​ളി​മാ​ട് ക​ട​വ് പാ​ല​വും ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്ത​തോ​ടെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ ക്ര​മാ​തീ​ത​മാ​യി കൂ​ടി​യ​താ​ണ് ഇ​വി​ടെ തി​ര​ക്ക് വ​ർ​ധി​ക്കാ​ൻ കാ​ര​ണം.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച ഒ​ന്നോ​ടെ ഇ​വി​ടെ ര​ണ്ട് ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു. നാ​ലു​പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. രാ​ത്രി​യി​ൽ ജ​ങ്ഷ​നി​ൽ അ​പ​ക​ടം പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ഒ​രു ക​ട ത​ക​രു​ക​യും ചെ​യ്തി​രു​ന്നു. ജ​ങ്ഷ​ൻ അ​ട​യാ​ള​പ്പെ​ടു​ത്തി​യ ബോ​ർ​ഡു​ക​ളോ മ​റ്റു സം​വി​ധാ​ന​ങ്ങ​ളോ ഇ​ല്ലാ​ത്ത​തും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​വു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:failureAccidentsignal systemEdavannapara junction
News Summary - Accident at Edavannapara junction due to signal system failure Continued
Next Story