Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdavannachevron_rightചികിത്സപിഴവെന്ന്:...

ചികിത്സപിഴവെന്ന്: ഭർത്താവിന്റെ മരണത്തിൽ യുവതി പരാതി നൽകി

text_fields
bookmark_border
ചികിത്സപിഴവെന്ന്: ഭർത്താവിന്റെ മരണത്തിൽ യുവതി പരാതി നൽകി
cancel

എ​ട​വ​ണ്ണ: മ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ പി​ഴ​വി​നെ​ത്തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ യു​വ​തി മു​ഖ്യ​മ​ന്ത്രി, ആ​രോ​ഗ്യ​മ​ന്ത്രി, മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ, ഏ​റ​നാ​ട് എം.​എ​ൽ.​എ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി. എ​ട​വ​ണ്ണ പ​ത്ത​പ്പി​രി​യം പാ​ണ​മ്പ്ര സി. ​മ​ഞ്ജു​വാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ഏ​പ്രി​ൽ 11 ന് ​രാ​വി​ലെ ഭ​ർ​ത്താ​വ് ഷൈ​ജു (43) വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് എ​ട​വ​ണ്ണ​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. മ​രു​ന്ന് വാ​ങ്ങി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ങ്കി​ലും ഉ​ച്ച​യോ​ടെ അ​സു​ഖം മൂ​ർ​ച്ഛി​ച്ചു. വീ​ണ്ടും ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ൾ മ​ഞ്ചേ​രി​യി​ലെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​ൻ നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ, അ​വി​ടെ വേ​ണ്ട​ത്ര സൗ​ക​ര്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് മ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു.

ഈ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഉ​ട​ൻ ഒ​രു പാ​ട് മ​രു​ന്നു​ക​ൾ കു​ത്തി​വെ​ക്കു​ക​യും വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തു. പി​ന്നീ​ട് പി​ത്താ​ശ​യ​ത്തി​ൽ ക​ല്ലു​ണ്ടെ​ന്നും ശ​സ്​​​​ത്ര​ക്രി​യ വേ​ണ​മെ​ന്നും അ​റി​യി​ച്ചു. എ​ന്നാ​ൽ, ചി​കി​ത്സ​ക്കി​ടെ ഷൈ​ജു​വി​ന് ചി​ക്ക​ൻ​പോ​ക്സ് ബാ​ധി​ക്കു​ക​യും ആ​​ശു​പ​ത്രി അ​ധി​കൃ​ത​ർ കൂ​ടു​ത​ൽ തു​ക ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​തോ​ടെ ബ​ന്ധു​ക്ക​ൾ ഇ​ട​പെ​ട്ട് ഏ​പ്രി​ൽ 16 ന് ​രാ​വി​ലെ ഷൈ​ജു​വി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. എ​ന്നാ​ൽ, അ​തേ ദി​വ​സം ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​രാ​ണ് ഷൈ​ജു​വി​ന് ശ​സ്​​​​ത്ര​ക്രി​യ ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് അ​റി​യി​ച്ച​തെ​ന്ന് മ​ഞ്ജു പ​റ​ഞ്ഞു. സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ നി​ന്ന് അ​മി​ത​മാ​യി മ​രു​ന്ന് ന​ൽ​കി​യ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്റെ സം​ശ​യം.

ചി​കി​ത്സാ പി​ഴ​വ് വ​രു​ത്തി​യ മ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മ​ഞ്ജു പ​രാ​തി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local Newsallegationmedical malpracticeMalappuram News
News Summary - Woman files complaint over husband's death, alleging medical malpractice
Next Story