ഫാഷിസത്തെ ചെറുക്കാൻ മതേതര കക്ഷികൾ ഒന്നിക്കണം -ഹമീദ് വാണിയമ്പലം
text_fieldsപാർട്ടിയിലേക്ക് വന്ന ആയിരം പേർക്കുള്ള സ്വീകരണ പരിപാടി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ്
വാണിയമ്പലം ഉദ്ഘാടനം ചെയ്യുന്നു
എടവണ്ണ: ഫാഷിസത്തെ ചെറുക്കാൻ മതേതര കക്ഷികൾ ഒന്നിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ജില്ലയിൽ വെൽഫെയർ പാർട്ടിയിലേക്ക് കടന്നുവന്ന ആയിരം പേർക്ക് സ്വീകരണം നൽകുന്നതിന്റെ ഭാഗമായി ഏറനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.കെ. റഷീദ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ, ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ്, വൈസ് പ്രസിഡന്റ് സുഭദ്ര വണ്ടൂർ, ജില്ല കമ്മിറ്റി അംഗം തസ്ലിം മമ്പാട്, വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് ജില്ല വൈസ് പ്രസിഡന്റ് ബിന്ദു പരമേശ്വരൻ, മുഹമ്മദ് കുട്ടി, റഫീഖ് ബാബു, ഇ. മുഹമ്മദ്, ഫാരിസ് ചാത്തല്ലൂർ എന്നിവർ സംസാരിച്ചു.