Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdavannachevron_rightകൃഷിയിൽ ഒരു...

കൃഷിയിൽ ഒരു ഉണ്ണികൃഷ്ണൻ മാതൃക

text_fields
bookmark_border
കൃഷിയിൽ ഒരു ഉണ്ണികൃഷ്ണൻ മാതൃക
cancel
camera_alt

ഉണ്ണികൃഷ്ണൻ കൃഷിയിടത്തിൽ

എടവണ്ണ: കൃഷി ലാഭകരമാണോ എന്ന ചോദ്യത്തിന് ഉണ്ണികൃഷ്ണന് മറിച്ചൊരു ഉത്തരമില്ല. 25 വർഷമായി കൃഷിയാണ്​ ഇദ്ദേഹത്തിെൻറ ജീവിതമാർഗം. എട്ട് ഏക്കറോളം ഭൂമിയിലായി നെല്ല്, തെങ്ങ്, വിവിധതരം വാഴകൾ, പച്ചക്കറികൾ, കിഴങ്ങുവർഗ വിളകൾ എന്നിവയെല്ലാം കൃഷിചെയ്യുന്നുണ്ട്. അടുത്തിടെ വാഴകൃഷിയിൽ സ്വന്തമായ ഒരു പരീക്ഷണവും നടത്തി.

ഒരു കുഴിയിൽ നാല് റോബസ്​റ്റ്​​ തൈകൾ വെച്ച് വളം, കൂലി എന്നിവ ലാഭകരമാക്കുകയാണ് ഇദ്ദേഹം. 24 സെൻറിൽ 240 വാഴത്തൈകളാണ് വെച്ചിരിക്കുന്നത്. 12 അടി അകലത്തിലാണ് കുഴികൾ എടുത്തിട്ടുള്ളത്. ഒരു എണ്ണത്തിന് വേണ്ടിവരുന്ന വളത്തിനെക്കാൾ കുറച്ചധികം മാത്രം മതി നാല് വാഴക്ക്​.

പ്രളയവും കോവിഡും നഷ്​ടം വരുത്തിയെങ്കിലും ഇതിൽനിന്ന്​ പാഠം കണ്ടെത്തി മുന്നേറുകയാണ് ഇദ്ദേഹം. മറ്റുകൃഷികൾ ഈ സമയത്ത്‌ ആദായകരമല്ലാത്തപ്പോൾ കിഴങ്ങുകൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. കൃഷിയിടത്തിൽ പന്നി ആക്രമണം ഉള്ളതിനാൽ സോളാർ വേലികൾ സ്ഥാപിച്ചിട്ടുണ്ട് .

2011 ൽ ജില്ലയിലെ ഏറ്റവും നല്ല പച്ചക്കറി കർഷകനുള്ള വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലി‍െൻറ ഹരിതകീർത്തി അവാർഡ്, 2019ൽ സംസ്ഥാന കൃഷിവകുപ്പിെൻറ മികച്ച പച്ചക്കറി കർഷകനുള്ള ഹരിത മിത്ര അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യയും രണ്ട്​ മക്കളും അടങ്ങുന്നതാണ്​ കുടുംബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unnikrishnanAgriculture News
Next Story