വാനും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
text_fieldsഒതായിയിൽ അപകടത്തിൽപെട്ട ബൈക്കും വാനും
എടവണ്ണ: ഒതായിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ എടപ്പറ്റ ഓഡിറ്റോറിയത്തിന് സമീപമായിരുന്നു അപകടം.
അരീക്കോട് ഭാഗത്തുനിന്നും എടവണ്ണയിലേക്ക് പോവുകയായിരുന്ന ഒമിനി വാനും എതിരെ വന്ന ബൈക്കുമാണ്കൂ ട്ടിയിടിച്ചത്.
ബൈക്കിലുണ്ടായിരുന്ന പള്ളിപ്പറമ്പൻ നിഹാൽ, പള്ളിപ്പറമ്പൻ നസൽ എന്നിവരെ എടവണയിലെ സ്വകാര്യ ആശുപത്രിയിൽനിന്നും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. വാൻ ഡ്രൈവർ കൊണ്ടോട്ടി സ്വദേശി ഹർഷാദിന് (24) സ്വകാര്യാശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സ നൽകി. എടവണ്ണ പൊലീസും ഇ.ആർ.എഫും രക്ഷപ്രവർത്തനം നടത്തി.