Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdavannachevron_rightനിർമാണത്തിലിരിക്കുന്ന...

നിർമാണത്തിലിരിക്കുന്ന വീടിന്‍റെ സ്ലാബ്​ തകർന്ന്​ തൊഴിലാളി മരിച്ചു

text_fields
bookmark_border
നിർമാണത്തിലിരിക്കുന്ന വീടിന്‍റെ സ്ലാബ്​ തകർന്ന്​ തൊഴിലാളി മരിച്ചു
cancel
camera_alt

നിർമാണത്തിലിരിക്കെ തകർന്ന സ്ലാബ്​

എടവണ്ണ: നിർമാണത്തിലിരിക്കുന്ന വീടിന്‍റെ സ്ലാബ്​ തകർന്നു വീണ്​ തൊഴിലാളി മരിച്ചു. ഒന്നാം നിലയുടെ സ്ലാബിൽ ചവിട്ടിനിന്ന്​ രണ്ടാം നിലയുടെ ചുമർ തേക്കുന്നതിനിടെയാണ്​ അപകടം. ചവിട്ടി നിന്ന സ്ലാബ് തകരുകയായിരുന്നു. ഒരു തൊഴിലാളി സംഭവസ്​ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെ തിരുവാലി കോട്ടാലയിലാണ് അപകടം.

മുർഷിദാബാദ് സ്വദേശി സമീർ (26) ആണ്​ സംഭവസ്ഥലത്ത് തന്നെ മരിച്ചത്​. കുടെയുണ്ടായിരുന്ന കൊൽൽക്കത്ത സ്വദേശി സാബിർ (33) നെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം അപകട നില തരണം ചെയ്തിട്ടുണ്ട്.

തകർന്ന സ്ലാബ്​


Show Full Article
TAGS:accident 
News Summary - The slab of the house under construction collapsed and the worker died
Next Story