കോവിഡിൽ ജോലി നഷ്ടമായ പ്രവാസിക്ക് ചെടിച്ചട്ടി നിർമാണത്തിലൂടെ അതിജീവനം
text_fieldsവീട്ടിൽ ചെടിച്ചട്ടി നിർമാണത്തിലേർപ്പെട്ട
പ്രസാദ്
എടവണ്ണ: വിദേശത്തെ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിയ പന്നിപ്പാറ സ്വദേശി പ്രസാദ് പ്രതിസന്ധിയെ അതിജീവിച്ചത് ചെടിച്ചട്ടി നിർമാണത്തിലൂടെ.സാധാരണയിൽനിന്ന് വ്യത്യസ്തമായി വൈദ്യുതിയിലും അല്ലാതെയും പ്രവർത്തിക്കുന്ന വാട്ടർ സൗണ്ട് ചെടിച്ചട്ടികളാണ് പ്രധാനമായും നിർമിച്ച് വിൽക്കുന്നത്.
12 വർഷത്തോളം വിദേശത്തുണ്ടായിരുന്ന ജോലി കോവിഡിൽ നഷ്ടമാവുകയായിരുന്നു. നാട്ടിലെത്തി മറ്റൊരു ജോലി ലഭിച്ചെങ്കിലും ഉപജീവനത്തിന് പ്രയാസപ്പെട്ടു. ഇതോടെയാണ് ചെടിച്ചട്ടി നിർമാണത്തിലേക്ക് തിരിഞ്ഞത്. തെർമോകോൾ, സിമൻറ്, കമ്പി ഉൾപ്പെടെ ഉപയോഗിച്ചാണ് ചട്ടികൾ നിർമിക്കുന്നത്.
വീടിെൻറ ടെറസിന് മുകളിലാണ് നിർമാണം. കച്ചവടം കൂടുതൽ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഈ യുവ സംരംഭകൻ.