ഒതായിയിൽ കാർ മറിഞ്ഞ് ഏഴ് വയസ്സുകാരിക്ക് പരിക്ക്
text_fieldsഎടവണ്ണ ഒതായിയിൽ അപകടത്തിൽപ്പെട്ട കാർ
എടവണ്ണ: ഒതായിയിൽ കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് തലകീഴായി മറിഞ്ഞു. വൈദ്യുതി തൂണിലിടിച്ചാണ് താഴ്ചയിലേക്ക് മറിഞ്ഞത്. തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് അപകടം. ശബ്ദംകേട്ട് സമീപവാസികളായ കഠൂരാൻ നൗഫൽ, പുളിയംക്കോടൻ ഷംസുദ്ദീൻ, ചെബ്രേരി അനിൽ, നാലകത്ത് ഫൈസൽ എന്നിവർ ഓടിയെത്തിയാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്ത് രക്ഷപ്പെടുത്തി ഒതായി സ്വകാര്യാശുപത്രിയിൽ എത്തിച്ചെത്.
ചുങ്കത്തറ കൈപ്പിനി സ്വദേശികളായ ദമ്പതികളും മകൾ എഴുവയസ്സുകാരിയുമാണ് കാറിലുണ്ടായിരുന്നത്. മകൾക്ക് കണ്ണിന് പരിക്കേറ്റിടുണ്ട്. കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഗുരുവായൂരിൽ പോയി മടങ്ങും വഴിയാണ് അപകടം. മഴയിൽ മുന്നിലെ വളവിലെ കാഴ്ച മറഞ്ഞ് കാർ നിയന്ത്രണം വിടുകയായിരുന്നു. ഇവിടെ മുമ്പും വാഹനാപകടങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

