Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യപിച്ചത് ചോദ്യം ചെയ്തതിന്​ മാതാവിനെ മർദിച്ചതായി പരാതി

text_fields
bookmark_border
മദ്യപിച്ചത് ചോദ്യം ചെയ്തതിന്​ മാതാവിനെ മർദിച്ചതായി പരാതി
cancel

എടവണ്ണ: സുഹൃത്തുക്കളോടൊത്ത് വീട്ടില്‍ മകൻ മദ്യപിച്ചത് ചോദ്യം ചെയ്ത മാതാവിനെയും സഹോദരിയെയും മര്‍ദിച്ചതായി പരാതി. യുവാവിനെതിരെ എടവണ്ണ പൊലീസ് കേസെടുത്തു.

പത്തപ്പിരിയം വായനശാല സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇവരെ മഞ്ചേരിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ 20നായിരുന്നു സംഭവം. എറണാകുളത്ത്​ നിന്ന്​ രാത്രി

പത്തോടെ പത്തപ്പിരിയത്തെ വീട്ടിലെത്തിയതായിരുന്നു മാതാവും മകളുമെന്നും ഈ സമയം മകന്‍ യുസ്‌രിയും സുഹൃത്തുക്കളും വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. വീട്ടില്‍ മദ്യപാനം അനുവദിക്കില്ലെന്ന് പറഞ്ഞപ്പോൾ അസഭ്യം പറയുകയും ചവിട്ടി വീഴ്ത്തുകയുമായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story