Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdavannachevron_rightചാ​ലി​യാ​റി​ൽ മി​ന്ന​ൽ...

ചാ​ലി​യാ​റി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന 18 മ​ണ​ൽ​ക​ട​ത്ത് തോ​ണി​ക​ൾ പി​ടി​കൂ​ടി

text_fields
bookmark_border
ചാ​ലി​യാ​റി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന  18 മ​ണ​ൽ​ക​ട​ത്ത് തോ​ണി​ക​ൾ പി​ടി​കൂ​ടി
cancel
camera_alt

ചാ​ലി​യാ​റി​ൽ​നി​ന്ന്​ പൊ​ലീ​സ് പി​ടി​കൂ​ടി​യ തോ​ണി​ക​ൾ

എ​ട​വ​ണ്ണ​പ്പാ​റ: ചാ​ലി​യാ​റി​ൽ ​​പൊ​ലീ​സ്​ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ മ​ണ​ൽ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന 18 തോ​ണി​ക​ൾ പി​ടി​കൂ​ടി. ഡി​വൈ.​എ​സ്.​പി അ​ഷ്‌​റ​ഫ്, എ​സ്.​പി സു​ജി​ത് എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന വൈ​കീ​ട്ട്​ നാ​ല്​ വ​രെ തു​ട​ർ​ന്നു.

മ​പ്രം, വെ​ട്ടു​പാ​റ, ഇ​ര​ട്ട​മു​ഴി, എ​ട​ശ്ശേ​രി​ക​ട​വ്, മി​ല്ലും​ക​ട​വ്, ചെ​റു​വാ​ടി​ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ലോ​ക്​​ഡൗ​ണി​െൻറ മ​റ​വി​ൽ ചാ​ലി​യാ​റി​ൽ മ​ണ​ൽ​ക​ട​ത്ത് വ്യാ​പ​ക​മാ​യി​രു​ന്നു. പി​ടി​കൂ​ടി​യ തോ​ണി​ക​ൾ മ​പ്രം കൊ​ന്നാ​ര് ക​ട​വി​ൽ കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്.

വാ​ഴ​ക്കാ​ട് സ്​​റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​സു​ശീ​ർ, അ​രീ​ക്കോ​ട് സ്‌​റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ ഉ​മേ​ഷ്, എ​സ്.​ഐ തോ​മ​സ്, ക​മ​റു​സ്സ​മാ​ൻ, കൃ​ഷ്ണ​ദാ​സ്, സി.​പി.​ഒ​മാ​രാ​യ ബാ​ഗേ​ഷ്ദാ​സ്, ഷ​ബീ​ർ, റാ​ഷി​ദ്, നി​ധീ​ഷ്, റ​ഹീം, മു​ബാ​റ​ക്, ഫ​സ​ൽ, അ​നി​ൽ​കു​മാ​ർ, ഷ​രീ​ഷ്, ബോ​ട്ട് ഡ്രൈ​വ​ർ അ​സ്‌​ക​ർ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. തി​രൂ​ർ ആ​ർ.​ഡി.​ഒ​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chaliyarsand smuggling
News Summary - Illegal sand smuggling:18 sand lorries seized in Chaliyar
Next Story