Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdavannachevron_rightഭർത്താവ് വഴക്ക് പറഞ്ഞ...

ഭർത്താവ് വഴക്ക് പറഞ്ഞ മനോവിഷമത്തിൽ യുവതി പുഴയിൽ ചാടി

text_fields
bookmark_border
ഭർത്താവ് വഴക്ക് പറഞ്ഞ മനോവിഷമത്തിൽ യുവതി പുഴയിൽ ചാടി
cancel

എ​ട​വ​ണ്ണ: ചാ​ലി​യാ​ർ പു​ഴ​യി​ൽ ചാ​ടി​യ യു​വ​തി​യെ നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്​​സും തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ സ​മീ​പ​ത്തെ തെ​ങ്ങി​ൻ തോ​പ്പി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ടാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ​ക്ക് തു​ട​ക്കം.

ഭ​ർ​ത്താ​വ് വ​ഴ​ക്ക് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് എ​ട​വ​ണ്ണ കി​ഴ​ക്കേ ചാ​ത്ത​ല്ലൂ​ർ സ്വ​ദേ​ശി​നി വൈ​കീ​ട്ട്​ ആ​റോ​ടെ ആ​ര്യ​ൻ​തൊ​ടി​ക ക​ട​വി​ൽ ചാ​ടി​യ​ത്. ക​ര​യി​ലേ​ക്ക്​ നീ​ന്തു​ന്ന​തി​നി​ടെ ഓ​​ട്ടോ ഡ്രൈ​വ​റാ​ണ് യു​വ​തി​യെ ക​ണ്ട​ത്. ഒ​ഴു​ക്കി​ൽ​പെ​ട്ട​താ​ണെ​ന്ന്​ ക​രു​തി ഇ​യാ​ൾ വി​വ​രം അ​റി​യി​ച്ച​തോ​ടെ നാ​ട്ടു​കാ​രും എ​ട​വ​ണ്ണ പൊ​ലീ​സും തി​രു​വാ​ലി, മ​ഞ്ചേ​രി ഫ​യ​ർ ഫോ​ഴ്സ് യൂ​നി​റ്റ്​ അം​ഗ​ങ്ങ​ളും ഇ.​ആ​ർ.​എ​ഫ്, ട്രോ​മാ​കെ​യ​ർ, ടി.​ജി.​എ, സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി പ​ത്ത്​ വ​രെ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ചൊ​വ്വാ​ഴ്​​ച രാ​വി​ലെ തി​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ച്ച​തി​നി​ട​യി​ലാ​ണ് യു​വ​തി​യെ അ​ടു​ത്തു​ള്ള തെ​ങ്ങി​ൻ​തോ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത​റി​ഞ്ഞ​ത്. രാ​ത്രി മു​ഴു​വ​ൻ ഇ​വ​ർ ഇ​വി​ടെ ക​ഴി​യു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ഭ​ർ​ത്താ​വ് വ​ഴ​ക്ക് പ​റ​ഞ്ഞ​തി​നു​ള്ള മ​നോ​വി​ഷ​മ​ത്താ​ലാ​ണ് പു​ഴ​യി​ൽ ചാ​ടി​യ​തെ​ന്നും തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്​ തെ​ങ്ങി​ൻ തോ​ട്ട​ത്തി​ൽ ​െവ​ച്ച് ക​ണ്ടി​രു​ന്ന​താ​യും യു​വ​തി വെ​ളി​പ്പെ​ടു​ത്തി​യ​ത്. കാ​ണാ​നി​ല്ലെ​ന്ന ഭ​ർ​ത്താ​വി​െൻറ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത എ​ട​വ​ണ്ണ പൊ​ലീ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കോ​ട​തി ഇ​വ​രെ ഭ​ർ​ത്താ​വി​നൊ​പ്പം വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:husband shoutedjump to river
Next Story