മിന്നലിൽ വീടിന് നാശം; തെങ്ങിന് തീപിടിച്ചു
text_fieldsമിന്നലേറ്റ് തെങ്ങിലുണ്ടായ
തീപിടിത്തം ഫയർഫോഴ്സ് അണക്കുന്നു
എടവണ്ണ: ശക്തമായ ഇടിമിന്നലിൽ വീടിന് നാശം. വീടിന്റെ ഭിത്തിക്കും നിലത്തും വിള്ളൽ വീണു. ജലസംഭരണിയും കുടിവെള്ള ടാങ്കും തകരുകയും വീട്ടുമുറ്റത്തെ തെങ്ങിന് തീപിടിക്കുകയും ചെയ്തു. എടവണ്ണ കല്ലിടുമ്പ് പന്തായക്കോടൻ അഹമ്മദ് കോയയുടെ വീട്ടിൽ വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. കാറ്റിന്റെ അകമ്പടിയോടെയാണ് പെെട്ടന്ന് ഇടിയും ശക്തമായ മിന്നലും ഉണ്ടായത്. വിടിന് ചേർന്ന് തറയിൽ നിർമിച്ച ജലസംഭരണിയും വീട്ടിലെ പ്ലാസ്റ്റിക് വെള്ള ടാങ്കുമാണ് തകർന്നത്. തെങ്ങിന് മുകളിലുണ്ടായ തീപിടിത്തം തിരുവാലി ഫയർഫോഴ്സെത്തിയാണ് കെടുത്തിയത്. വീടിന് ഉള്ളിലായിരുന്ന കുടുംബാംഗങ്ങൾക്ക് അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല.