Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdavannachevron_rightഎ​ട​വ​ണ്ണ​യി​ൽ...

എ​ട​വ​ണ്ണ​യി​ൽ ആ​രോ​ഗ്യ സ​ബ് സെ​ന്റ​റു​ക​ൾ ന​വീ​ക​രി​ക്കും

text_fields
bookmark_border
national health mission kerala
cancel

എ​ട​വ​ണ്ണ: എ​ട​വ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ സ​ബ് സെ​ന്റ​റു​ക​ൾ ന​വീ​ക​രി​ക്കാ​ൻ തീ​രു​മാ​നം. നാ​ഷ​ന​ൽ ഹെ​ൽ​ത്ത് മി​ഷ​ന്റെ​യും പ​ഞ്ചാ​യ​ത്തി​ന്റെ​യും ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് മൂ​ന്ന് സ​ബ് സെ​ന്റ​റു​ക​ൾ കൂ​ടി ന​വീ​ക​രി​ക്കു​ന്ന​ത്. എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി. ​അ​ഭി​ലാ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡ് അം​ഗ​ങ്ങ​ളും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും അ​സി​സ്റ്റ​ന്റ് എ​ൻ​ജി​നീ​യ​ർ​മാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം മൂ​ന്ന് സ​ബ് സെ​ന്റ​റു​ക​ൾ സ​ന്ദ​ർ​ശി​ച്ചു.

പ​ത്ത​പ്പി​രി​യം, കു​ണ്ടു​തോ​ട്, പ​ന്നി​പ്പാ​റ തു​ട​ങ്ങി​യ സ​ബ് സെ​ന്റ​റു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഏ​ഴ് ല​ക്ഷം രൂ​പ വീ​ത​മാ​ണ് നാ​ഷ​ന​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ ന​ൽ​കു​ന്ന​ത്. പു​റ​മെ ആ​വ​ശ്യ​മാ​യി വ​രു​ന്ന തു​ക പ​ഞ്ചാ​യ​ത്ത് വ​ഹി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്റ് അ​ഭി​ലാ​ഷ് പ​റ​ഞ്ഞു. കു​ണ്ടു​തോ​ട് സ​ബ് സെ​ന്റ​റി​ന് എ​ൻ.​എ​ച്ച്.​എം അ​നു​വ​ദി​ച്ച ഏ​ഴ് ല​ക്ഷ​ത്തി​ന് പു​റ​മേ നാ​ല് ല​ക്ഷം രൂ​പ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ​ന്നി​പ്പാ​റ സ​ബ് സെ​ന്റ​റി​ന് മൂ​ന്ന് ല​ക്ഷം ന​ൽ​കാ​നും പ​ത്ത​പ്പി​രി​യം സ​ബ് സെ​ന്റ​റി​ന് ആ​വ​ശ്യ​മാ​യ തു​ക അ​ടു​ത്ത ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ മാ​റ്റി​വെ​ക്കാ​നും തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ മ​റ്റ് ര​ണ്ട് സ​ബ് സെ​ന്റ​റു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പ്ര​സി​ഡ​ന്റ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram News
News Summary - Health sub centers will be upgraded in Edavanna
Next Story