Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പതിറ്റാണ്ടുകളായിട്ടും പണിതീരാതെ എടവണ്ണയിലെ സാംസ്കാരിക നിലയം

text_fields
bookmark_border
പതിറ്റാണ്ടുകളായിട്ടും പണിതീരാതെ എടവണ്ണയിലെ സാംസ്കാരിക നിലയം
cancel
camera_alt

പ​ണി പൂ​ർ​ത്തി​യാ​കാ​തെ കി​ട​ക്കു​ന്ന എ​ട​വ​ണ്ണ​യി​ലെ സാം​സ്കാ​രി​ക നി​ല​യം

എ​ട​വ​ണ്ണ: പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ടി​ട്ടും എ​ട​വ​ണ്ണ​യി​ലെ സാം​സ്കാ​രി​ക നി​ല​യ​ത്തി​ന്റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​തെ കി​ട​ക്കു​ന്നു. 1955 ൽ ​എ​ട​വ​ണ്ണ​യി​ലെ യു​വാ​ക്ക​ൾ ചേ​ർ​ന്ന് വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​താ​ണ് ഗ്ര​ന്ഥാ​ല​യം. വാ​ട​ക കു​ടി​ശ്ശി​ക കൊ​ടു​ക്കാ​നാ​വാ​തെ വ​ന്ന​തോ​ടെ ഗ്ര​ന്ഥാ​ല​യം പൂ​ട്ടേ​ണ്ടി വ​ന്നു. 1982 ൽ ​രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ യു​വാ​ക്ക​ൾ ചേ​ർ​ന്ന് കു​ടി​ശ്ശി​ക കൊ​ടു​ത്തു​തീ​ർ​ത്ത് പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചു.

ഇ​വ​ർ​ക്കും അ​ധി​ക​കാ​ലം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നാ​യി​ല്ല. ഇ​തേ ക​മ്മി​റ്റി വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചും സി​നി​മ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യും പ​ണം സ്വ​രൂ​പി​ച്ച് എ​ട​വ​ണ്ണ ടൗ​ണി​നോ​ട് ചേ​ർ​ന്ന് അ​ഞ്ച് സെ​ന്റ് സ്ഥ​ലം വാ​ങ്ങി. ഈ ​സ്ഥ​ലം പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി. പി​ന്നീ​ട് സി.​എ​ൻ.​ജി റോ​ഡി​നോ​ട് ചേ​ർ​ന്ന് പു​തി​യ സ്ഥ​ലം വാ​ങ്ങി. സീ​തി​ഹാ​ജി സ്മാ​ര​ക സാം​സ്കാ​രി​ക നി​ല​യം എ​ന്ന് പേ​ര് ന​ൽ​കി.

15 വ​ർ​ഷം മു​മ്പ് പി.​കെ. ബ​ഷീ​ർ എം.​എ​ൽ.​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് ഫ​ണ്ട​നു​വ​ദി​ച്ചാ​ണ് മൂ​ന്ന് നി​ല കെ​ട്ടി​ട​ത്തി​ന്റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ഒ​ന്ന​ര പ​തി​റ്റാ​ണ്ട് പി​ന്നി​ട്ടി​ട്ടും നി​ർ​മാ​ണം പാ​തി​വ​ഴി​യി​ലാ​ണ്. വാ​ട​ക​കെ​ട്ടി​ട​ത്തി​ൽ അ​ല​മാ​ര​യി​ലും മ​റ്റും സൂ​ക്ഷി​ച്ചി​രു​ന്ന പു​സ്ത​ക​ങ്ങ​ൾ ന​ശി​ക്കു​ക​യാ​ണ്. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യാ​യ പി.​കെ. ബ​ഷീ​റി​ന്റെ പി​താ​വ് സീ​തി​ഹാ​ജി​യു​ടെ പേ​രി​ലു​ള്ള സാം​സ്കാ​രി​ക നി​ല​യം ഇ​ന്ന് തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ശ്ര​മ​കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Edavanna cultural center remains unfinished despite decades of construction
Next Story