എടവണ്ണയിൽ 13 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി
text_fieldsഎടവണ്ണ പൊലീസ്
പിടികൂടിയ കുഴൽപണം
എടവണ്ണ: ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് എടവണ്ണ പൊലീസ് നടത്തിയ പരിശോധനയിൽ 13,85,000 രൂപയുടെ കുഴൽപണം പിടികൂടി. കോഴിക്കോട് കൊടുവള്ളി സ്വദേശി കെ. സിറാജുദ്ദീനാണ് പിടിയിലായത്.
എടവണ്ണ സീതിഹാജി പാലത്തിന് സമീപത്തുനിന്നാണ് ഇയാൾ പിടിയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളിന്റെ പെട്രോൾ ടാങ്കിനുള്ളിൽ പ്രത്യേകം തയാറാക്കിയ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. സ്റ്റേഷൻ എസ്.എച്ച്.ഒ വി. വിജയരാജൻ, എ.എസ്.ഐ സുനിത, സി.പി.ഒമാരായ സെബീറലി, സതീഷ് പുള്ളിപ്പാടം, ദിനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പണം പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

