Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdavannachevron_rightഒതായി-അരീക്കോട് റോഡിൽ...

ഒതായി-അരീക്കോട് റോഡിൽ ലോറി മറിഞ്ഞ് അരമണിക്കൂർ ഗതാഗതം മുടങ്ങി

text_fields
bookmark_border
ഒതായി-അരീക്കോട് റോഡിൽ ലോറി മറിഞ്ഞ് അരമണിക്കൂർ ഗതാഗതം മുടങ്ങി
cancel
camera_alt

ഒ​താ​യി വേ​രു​പാ​ല​ത്തി​ന് സ​മീ​പം ഒ​താ​യി-​അ​രീ​ക്കോ​ട് റോ​ഡി​ൽ മ​റി​ഞ്ഞ ലോ​റി

എ​ട​വ​ണ്ണ: കോ​ഴി​ക്കോ​ട്-​ഊ​ട്ടി സം​സ്ഥാ​ന പാ​ത​യാ​യ ഒ​താ​യി-​അ​രീ​ക്കോ​ട് റോ​ഡി​ൽ ലോ​റി മ​റി​ഞ്ഞ് അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം മു​ട​ങ്ങി. ഒ​താ​യി വേ​രു​പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് വ​ള​വി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ലോ​റി ന​ട്ടു​റോ​ഡി​ൽ മ​റി​ഞ്ഞ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. ആ​ർ​ക്കും പ​രി​ക്കി​ല്ല.

ലോ​റി​യി​ൽ​നി​ന്നും റോ​ഡി​ലൂ​ടെ ഒ​ഴു​കി​യ ഡീ​സ​ലും ഓ​യി​ലും നാ​ട്ടു​കാ​രും തി​രു​വാ​ലി​യി​ൽ​നി​ന്നും എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് വെ​ള്ളം അ​ടി​ച്ച് അ​പ​ക​ടം ഒ​ഴി​വാ​ക്കി.മു​മ്പും നി​ര​വ​ധി ത​വ​ണ ഇ​വി​ടെ അ​പ​ക​ടം ന​ട​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വ​ള​വി​ൽ റോ​ഡി​ന് മ​തി​യാ​യ വീ​തി​യി​ല്ല. വീ​തി കൂ​ടി റോ​ഡി​ലെ അ​പ​ക​ടം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ‍്യ​പ്പെ​ടു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trafficlorry accidentOthai-Arikode road
News Summary - A lorry overturned on the Otai-Arikode road, blocking traffic for half an hour
Next Story