മാലയിൽ കൈവച്ചപ്പോൾ വീട്ടമ്മയുമായി പിടിവലി; മോഷ്ടാവ് കൊണ്ടുപോയത് അഞ്ചര പവൻ
text_fieldsമോഷണം നടന്ന നടുവട്ടം സ്വദേശി താഴത്തേതിൽ ഖാലിദിന്റെ വീട്ടിൽ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും
പരിശോധന നടത്തുന്നു
എടപ്പാൾ: നടുവട്ടത്ത് രാത്രി ഉറങ്ങിക്കിടക്കവെ വീട്ടമ്മയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. എടപ്പാൾ നടുവട്ടം സ്വദേശി താഴത്തേതിൽ ഖാലിദിന്റെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി രണ്ടര മണിയോടെ മോഷണം നടന്നത്. ഇരുനില വീടിന്റെ മുകളിലെ വാതിലിന്റെ പൂട്ട് തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. എല്ലാ മുറികളിലും കയറി അലമാരകളും മറ്റും പരിശോധന നടത്തിയിട്ടുണ്ട്. താഴെ മുറിയിൽ ഉറങ്ങിയിരുന്ന ഖാലിദിന്റെ ഭാര്യ ജമീലയുടെ രണ്ട് പാദസരങ്ങളും മോഷ്ടാവ് മുറിച്ചെടുത്തു.
മാലയിൽ കൈ വെച്ചപ്പോൾ ഉറക്കത്തിൽനിന്ന് എഴുന്നേൽക്കുകയും മാലയിൽ മോഷ്ടാവും ജമീലയും തമ്മിൽ പിടിവലി ഉണ്ടാവുകയും ചെയ്തു. മാലയുടെ പകുതി മോഷ്ടാവിന്റെ കൈകളിൽപെട്ടു. പാദസരവും പൊട്ടിയ മാലയുടെ ഭാഗവും അടക്കം അഞ്ചര പവൻ സ്വർണമാണ് മോഷ്ടാവ് കൊണ്ടുപോയത്. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

