കാർ ലോറിയിലും ഓട്ടോയിലുമിടിച്ചു
text_fieldsലോറിയിൽ ഇടിച്ച കാർ
എടപ്പാൾ: നടുവട്ടം കാലടിത്തറയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിലും ലോറിയിലും കാർ ഇടിച്ചു. കാറിന്റെയും ലോറിയുടെയും മുൻവശം തകർന്നു. ഓട്ടോറിക്ഷ പൂർണമായും തകർന്നു. റോഡരികിൽ നിർത്തി ഡ്രൈവർമാർ ഭക്ഷണം കഴിക്കാൻ ഇറങ്ങിയ സമയത്ത് ചങ്ങരംകുളം ഭാഗത്ത് നിന്ന് വന്നിരുന്ന എടപ്പാൾ സ്വദേശി സഞ്ചരിച്ച കാറാണ് ഓട്ടോയിലും ലോറിയിലും ഇടിച്ചത്. പരപ്പനങ്ങാടി സ്വദേശി അഷ്റഫിന്റെയാണ് ഓട്ടോ. ചങ്ങരംകുളം സ്വദേശിയുടേതാണ് ലോറി. ഓട്ടോ റോഡിലേക്ക് മറിയുകയും തുടർന്ന് കാർ ലോറിയിൽ ഇടിക്കുകയുമായിരുന്നു. എയർബാഗ് പ്രവർത്തിച്ചതിനാൽ കാർ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.

