Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒരു കൈയബദ്ധം, സ്ഥാനാർഥി വോട്ടർപട്ടികയിലില്ല; അവസാനം പിൻവലിച്ച് തടിതപ്പി
text_fieldsbookmark_border
എടപ്പാൾ: വട്ടംകുളം പഞ്ചായത്ത് 10ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ടർപട്ടികയിൽ പേരില്ല. പ്രചാരണം ആരംഭിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് മുസ്ലിം ലീഗ് പ്രതിനിധിയായ വനിത സ്ഥാനാർഥിക്ക് വട്ടംകുളം പഞ്ചായത്ത് പരിധിയിലെ വോട്ടർപട്ടികയിൽ പേരില്ലെന്നറിയുന്നത്.
സ്ഥാനാർഥിയുടെ സ്വന്തംവീട് ആലങ്കോട് പഞ്ചായത്തിലാണ്. അവിടത്തെ വോട്ടർപട്ടികയിലാണ് പേരുള്ളത്. വട്ടംകുളം നെല്ലിശ്ശേരിയിലുള്ള ഭർത്താവിെൻറ വീട്ടിലാണ് നിലവിൽ താമസിക്കുന്നത്. ഒടുവിൽ ലീഗ് നേതൃത്വം സ്ഥാനാർഥിയെ പിൻവലിച്ച് തടിതപ്പി. പുതിയ സ്ഥാനാർഥിയെ പ്രാഖ്യാപിക്കുകയും ചെയ്തു. വിഷയം എതിർസ്ഥാനാർഥികൾ പ്രചാരണ ആയുധമാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

