Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdappalchevron_rightആന്ധ്രയിൽനിന്ന്...

ആന്ധ്രയിൽനിന്ന് എത്തിച്ച പ​ത്തു​കി​ലോ ക​ഞ്ചാ​വു​മാ​യി എ​ട​പ്പാ​ളി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
cannabis arrest
cancel
camera_alt

ക​ഞ്ചാ​വ് കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

എ​ട​പ്പാ​ൾ: പ​ത്തു​കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ എ​ട​പ്പാ​ളി​ൽ എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യി. തി​രൂ​ർ പ​റ​വ​ണ്ണ സ്വ​ദേ​ശി​ക​ളാ​യ ചെ​രി​യാ​ച്ച​ൻ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷെ​രീ​ഫ് (28), താ​മ​ര​ശ്ശേ​രി വീ​ട്ടി​ൽ ന​വാ​സ് (25), തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല സ്വ​ദേ​ശി അ​മ്പാ​ടി വീ​ട്ടി​ൽ ജ​യേ​ഷ് (20) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​ക്സൈ​സ് ക​മീ​ഷ​ണ​റു​ടെ സ്‌​ക്വാ​ഡ് അം​ഗം ടി. ​ഷി​ജു​മോ​ന് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് ഉ​ത്ത​ര​മേ​ഖ​ല സ്ക്വാ​ഡും എ​ക്‌​സൈ​സ് ഇ​ന്റ​ലി​ജ​ൻ​സ് വി​ഭാ​ഗ​വും പൊ​ന്നാ​നി എ​ക്സൈ​സ് റേ​ഞ്ച് സം​ഘ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​ലാ​യ​ത്. ആ​ന്ധ്ര​പ്ര​ദേ​ശി​ൽ​നി​ന്ന്​ വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് എ​ത്തി​ച്ച് പൊ​ന്നാ​നി, തി​രൂ​ർ മേ​ഖ​ല​ക​ളി​ൽ വി​ൽ​പ​ന ന​ട​ത്തി​വ​രു​ന്ന​താ​യി കി​ട്ടി​യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രാ​ഴ്ച്യാ​യി ഇ​വ​ർ എ​ക്സൈ​സി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ആ​ന്ധ്ര​യി​ൽ​നി​ന്ന്​ ട്രെ​യി​ൻ മാ​ർ​ഗം പാ​ല​ക്കാ​ട്ട്​ എ​ത്തി​ച്ച് അ​വി​ടെ നി​ന്നും ബ​സ് മാ​ർ​ഗം തി​രൂ​ർ, പൊ​ന്നാ​നി മേ​ഖ​ല​ക​ളി​ൽ ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. ക​ഴി​ഞ്ഞ ദി​വ​സം പാ​ല​ക്കാ​ട്- പൊ​ന്നാ​നി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ടെ കു​റ്റി​പ്പാ​ല​യി​ൽ വെ​ച്ചാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്.

പൊ​ന്നാ​നി എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ എ. ​സാ​ദി​ഖ്, എ​ക്‌​സൈ​സ് ഉ​ത്ത​ര​മേ​ഖ​ല സ്‌​ക്വാ​ഡ് ഇ​ൻ​സ്‌​പെ​ക്ട​ർ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, തൃ​ശൂ​ർ ഐ.​ബി ഇ​ൻ​സ്‌​പെ​ക്ട​ർ മ​നോ​ജ്‌​കു​മാ​ർ, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​ജെ. ലോ​ന​പ്പ​ൻ, പി.​ആ​ർ. സു​രേ​ന്ദ്ര​ൻ, കെ. ​മു​രു​ക​ൻ, ഷി​ബു ശ​ങ്ക​ർ, കെ. ​പ്ര​ദീ​പ് കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ നി​തി​ൻ ചോ​മാ​രി, അ​ഖി​ൽ​ദാ​സ്, ആ​ർ. ര​ഞ്ജി​ത്ത്, റി​നി​ൽ രാ​ജ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ടി.​കെ. ര​ജി​ത, എ. ​ദി​വ്യ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabisarrest
News Summary - Ten kilos of cannabis smuggled from Andhra Pradesh, three youths in arrest
Next Story