എടപ്പാളിൽ തെരുവുനായുടെ കടിയേറ്റ് മൂന്ന് പേർക്ക് പരിക്ക്
text_fieldsഎടപ്പാൾ: ടൗണിൽ മൂന്നുപേർക്ക് തെരുവ് നായുടെ കടിയേറ്റു. വട്ടംകുളം മൂതൂർ അപ്പത്തുകാട്ടിൽ റഫീഖ് (33), ഓട്ടോ ഡ്രൈവറായ വട്ടംകുളം കുറത്തിക്കുന്നത്ത് മോഹനൻ (57), എടപ്പാളിലെ ലോഡ്ജിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി ആശാ തമ്പി (33) എന്നിവർക്കാണ് കടിയേറ്റത്.
ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് ആക്രമണം ഉണ്ടായത്. മൂന്ന് പേരെയും ടൗണിൽ അലഞ്ഞുനടന്ന നായാണ് ആക്രമിച്ചത്. പട്ടാമ്പി റോഡിൽ ഓട്ടോ ഓടിക്കുന്ന മോഹനന്റെ മുഖത്ത് ചാടി കടിക്കുകയായിരുന്നു. മൂക്കിന് സാരമായി പരിക്കേറ്റിട്ടുണ്ട്. റഫീഖിനെ കൈക്കാണ് കടിയേറ്റത്. ആശ തമ്പിയുടെ തുടക്കാണ് കടിച്ചത്. മൂന്ന് പേരെയും എടപ്പാൾ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

