അങ്കത്തിന് ആവേശമേകാൻ ഇമ്പമേറും ഗാനങ്ങൾ
text_fieldsബക്കർ ക്രീയേറ്റീവ്, എടപ്പാൾ ബാബു
എടപ്പാൾ: സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായി തദ്ദേശ തെരഞ്ഞെടുപ്പ് അങ്കം മുറുകിയതോടെ പ്രചാരണ ഗാനങ്ങളുടെ ശിൽപികൾക്ക് തിരക്കേറി. വർഷങ്ങളായി എടപ്പാളിൽ പ്രവർത്തിച്ചുവരുന്ന മാപ്പിള ഗായകൻ എടപ്പാൾ ബാപ്പുവിന്റെ നേതൃത്വത്തിലുള്ള ബാപ്പു സ്റ്റുഡിയോയും, 24 വർഷമായി എടപ്പാളിൽ പ്രവർത്തിച്ചുവരുന്ന എടപ്പാൾ അങ്ങാടി സ്വദേശി കല്ലിങ്ങൽ ബക്കറിന്റെ ക്രിയേറ്റീവ് സ്റ്റുഡിയോയിലും തദ്ദേശ തെരഞ്ഞെടുപ്പിന് സ്ഥാനാർഥികൾക്കുള്ള പാരഡി ഗാനങ്ങളുടെ റെക്കോർഡിങ് തിരക്കാണ്.
എങ്കിലും മുൻവർഷങ്ങളെ അപേക്ഷിച്ച് റെക്കോർഡിങ് ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് ഇവർ പറയുന്നു. പ്രചാരണത്തിന് സോഷ്യൽ മീഡിയയും എ.ഐ സ്വാധീനം കൂടിയതാണ് കാരണമായി വിലയിരുത്തുന്നത്. നൂറു കവല പ്രസംഗങ്ങളേക്കാള്‍ ഗുണം ചെയ്യും നല്ലൊരു തെരഞ്ഞെടുപ്പ് ഗാനമെന്ന് പാർട്ടി ഭേദമന്യേ എല്ലാവരും സമ്മതിക്കും. അത് കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗം എത്രയോ തവണ അനുഭവിച്ചറിഞ്ഞതാണ്. സാധാരണ വിപ്ലവ ഗാനങ്ങളും കവിതകളും മാപ്പിളപ്പാട്ടുകളുമൊക്കെയാണ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വ്യാപകമായി ഉപയോഗിക്കാറുള്ളത്.
തെരുവുനാടകങ്ങളും സംഗീത ശില്പങ്ങളുമൊക്കെ വിവിധ പാര്‍ട്ടികള്‍ പ്രചാരണത്തിന് ഉപയോഗിക്കാറുണ്ട്. എന്നാല്‍ പാരഡി ഗാനങ്ങളാണ് കൂടുതലും ആളുകളെ ആകര്‍ഷിക്കുന്നത്. ജനപ്രിയ സിനിമാ ഗാനങ്ങളുടെ ഈണത്തില്‍ ഓരോ പാര്‍ട്ടിക്കും പറയാനുള്ളതും വോട്ടഭ്യര്ഥനയുമൊക്കെ വോട്ടര്‍മാരിലേക്ക് എത്തിക്കാന്‍ ഓരോ പാര്‍ട്ടിക്കാരും മത്സരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

