വട്ടംകുളം ഗ്രാമപഞ്ചായത്തിൽ കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടിയുടെ പരീക്ഷണ ഓട്ടം
text_fieldsവട്ടംകുളത്ത് ഗ്രാമവണ്ടി പരീക്ഷണ ഓട്ടം നടത്തുന്നു
എടപ്പാൾ: വട്ടംകുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാലങ്ങളായി ബസ് റൂട്ടുകളില്ലാതെ യാത്രക്ലേശം അനുഭവിക്കുന്ന സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണാൻ കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി പരീക്ഷണ ഓട്ടം നടത്തി.
നേരത്തെ തീരുമാനിച്ച റൂട്ടുകൾ സഞ്ചാരയോഗ്യമാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുകയാണ് പ്രഥമ യാത്രയിൽ ലക്ഷ്യമിട്ടത്. ബസ് കടന്നുപോകുന്ന പ്രദേശത്തെ ജനങ്ങൾ വളരെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് കന്നിയാത്രയെ വരവേറ്റത്. ഏതൊക്കെ പ്രദേശത്താണ് കൂടുതൽ യാത്രസൗകര്യം ഏർപ്പെടുത്തേണ്ടതെന്നും മാർഗ തടസ്സങ്ങളുണ്ടോയെന്നും പരിശോധിക്കാൻ ലക്ഷ്യമിട്ടാണ് പരീക്ഷണ ഓട്ടം നടത്തിയത്. പരീക്ഷണ ഓട്ടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്കിലിന്റെ നേതൃത്വത്തിൽ മെമ്പർമാരായ, മൻസൂർ മരയങ്ങാട്ട്, ഹസ്സൈനാർ നെല്ലിശ്ശേരി, റാബിയാ,ദിലീപ് എരുവാപ്ര, അനിത, ഷീജ, സുധാകരൻ, ഫസീല സജീബ്, പഞ്ചായത്ത് സെക്രട്ടറി ഹരിദാസ്, ഹെഡ് ക്ലാർക്ക് സതീഷ്, നജിത എന്നിവർ യാത്രയിൽ പങ്കെടുത്തു.

