Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdappalchevron_rightഇനി ഒരു ലിറ്റർ വെള്ളം...

ഇനി ഒരു ലിറ്റർ വെള്ളം ഒരു രൂപക്ക്

text_fields
bookmark_border
water atm
cancel
camera_alt

എ​ട​പ്പാ​ൾ- പ​ട്ടാ​മ്പി റോ​ഡി​ലെ വാ​ട്ട​ർ എ.​ടി.​എം

എ​ട​പ്പാ​ൾ: ഇ​നി ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ന് ഒ​രു​രൂ​പ മാ​ത്രം. വാ​ട്ട​ർ എ.​ടി.​എം പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് ഒ​രു ലി​റ്റ​ർ വെ​ള്ളം ഒ​രു രൂ​പ​ക്ക് ല​ഭി​ക്കു​ന്ന​ത്. പൊ​ന്നാ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2021-22 ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് വാ​ട്ട​ർ എ.​ടി.​എം പ​ദ്ധ​തി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ട​പ്പാ​ൾ, വ​ട്ടം​കു​ളം, ത​വ​നൂ​ർ, കാ​ല​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യാ​ണ് നാ​ല് വാ​ട്ട​ർ എ.​ടി.​എ​മ്മു​ക​ൾ സ്ഥാ​പി​ച്ച​ത്. ഒ​രു രൂ​പ നി​ക്ഷേ​പി​ച്ചാ​ൽ ഒ​രു ലി​റ്റ​റും അ​ഞ്ച് രൂ​പ ഇ​ട്ടാ​ൽ അ​ഞ്ച് ലി​റ്റ​റും കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്ന വി​ധ​മാ​ണ് വാ​ട്ട​ർ എ.​ടി.​എം രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

ത​വ​നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മി​നി പ​മ്പ, വ​ട്ടം​കു​ളം പ​ഞ്ചാ​യ​ത്തി​ൽ എ​ട​പ്പാ​ൾ ടൗ​ണി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് സ​മീ​പം റോ​ഡി​നോ​ട് ചേ​ർ​ന്നും കാ​ല​ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നോ​ട് ചേ​ർ​ന്നും എ​ട​പ്പാ​ൾ അം​ശം​ക്ക​ച്ചേ​രി​യി​ലു​മാ​ണ് എ.​ടി.​എം സ്ഥാ​പി​ച്ച​ത്. ഇ​തി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യി.

ദേ​ശീ​യ​പാ​ത​യി​ൽ മ​ല്ലൂ​ർ ക്ഷേ​ത്ര​ത്തി​ന്‍റെ മ​തി​ലി​നോ​ട് ചേ​ർ​ത്ത് നി​ർ​മി​ച്ചി​ട്ടു​ള്ള വാ​ട്ട​ർ എ.​ടി.​എം ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും മി​നി പ​മ്പ​യി​ലെ​ത്തു​ന്ന ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കും ഏ​റെ ഗു​ണ​ക​ര​മാ​കും. വാ​ട്ട​ർ എ.​ടി.​എ​മ്മി​ന്‍റെ ഉ​ദ്ഘാ​ട​നം വ്യാ​ഴാ​ഴ്ച ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ സി. ​രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water ATM
News Summary - Now a liter of water for a rupee
Next Story