വെളിച്ചവും മുന്നറിയിപ്പ് ബോർഡുകളുമില്ല: സൂക്ഷിച്ചാൽ മാത്രം രക്ഷ
text_fieldsഅപകടത്തിൽപെട്ട കാറിെൻറ മുൻഭാഗം തകർന്ന നിലയിൽ
എടപ്പാള്‍: മേല്പാലനിര്മാണം പുരോഗമിക്കുന്ന എടപ്പാള്‍ ടൗണില്‍ സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാത്തതുകാരണം രാത്രികാലങ്ങളില്‍ അപകടങ്ങള്‍ പതിവാകുന്നു.
ദൂരസ്ഥലങ്ങളില്‍നിന്ന് എത്തുന്ന വാഹനങ്ങള്‍ക്ക് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് തിരിച്ചറിയാന്‍ കഴിയുന്നരീതിയില്‍ ലൈറ്റുകളോ മറ്റ് സുരക്ഷാബോര്ഡുകളോ ടൗണില്‍ ഇല്ലാത്തതാണ് അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാവുന്നത്.
ഞായറാഴ്ച പുലര്‍ച്ച എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് പോയിരുന്ന ഇന്നോവ കാര്‍ റോഡില്‍ വെളിച്ചമില്ലാത്തതുകൊണ്ട് നിര്‍മാണം നടക്കുന്ന പാലത്തിന് സമീപം ഇടിച്ച് അപകടത്തില്‍നിന്ന് കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്കാണ്.
കാറിെൻറ മുൻഭാഗം തകർന്നു. രാത്രികാലങ്ങളില്‍ ഇത്തരത്തില്‍ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാണെന്ന് സമീപവാസികള്‍ പറയുന്നു.
റോഡില്‍ ലൈറ്റുകളും റിഫ്ലക്സ് ബോര്‍ഡുകളും സ്ഥാപിച്ച് സുരക്ഷ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.