മാനസിക വിഭ്രാന്തിയുള്ളയാൾ പൊലീസ് യൂനിഫോമിട്ട് ജങ്ഷനില്‍; ജനങ്ങൾ പരിഭ്രാന്തരായി
text_fieldsഎടപ്പാള്‍: പൊലീസ് യൂനിഫോമിട്ട് എടപ്പാള്‍ ജങ്ഷനിലെത്തിയ മാനസിക രോഗിയായ യുവാവ് പരിഭ്രാന്തി പരത്തി. യുവാവാണ് ചൊവ്വാഴ്ച രാവിലെ 8.30ന് ജങ്ഷനിലെ കോഴിക്കോട് റോഡിലുള്ള പൊലീസ് എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന യൂനിഫോമിട്ട് ജങ്ഷനില്‍ ഇറങ്ങിയത്. വാഹനങ്ങള്‍ക്ക് നേരേ കല്ലെറിയുകയും, യാത്രക്കാരെ ചീത്ത പറയുകയും ചെയ്ത യുവാവ് വാഹനങ്ങളില്‍ കൈകള്‍ക്കൊണ്ട് ശക്തമായി ഇടിക്കുകയും ചെയ്തു. ഇതോടെ ജനങ്ങളും, യാത്രികരും പരിഭ്രാന്തിയിലായി.
ഈ സമയത്ത് ഗതാഗതം നിയന്ത്രിക്കേണ്ട പൊലീസ് എത്തിയിരുന്നില്ല. സ്ഥലത്തുണ്ടായിരുന്ന ചുമട്ട് തൊഴിലാളി ഇ.എസ്. സുകുമാരന്‍ യുവാവിനെ അനുനയിപ്പിച്ച് ചായക്കടയില്‍ എത്തിച്ച് ചായ വാങ്ങി നല്കി. അപ്പോഴേക്കും ഹോംഗാര്‍ഡ് ശിവദാസനും സ്ഥലത്തെത്തി. പിന്നീട് യുവാവിനെ അനുനയിപ്പിച്ച് യൂനിഫോം തിരികെ വാങ്ങി. പിന്നീട് വീട്ടുകാരെത്തി യുവാവിനെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

