Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdappalchevron_rightത​വ​നൂ​രി​ൽ സ​മ​ഗ്ര...

ത​വ​നൂ​രി​ൽ സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഉ​റ​പ്പുന​ൽ​കി കെ.​ടി. ജ​ലീ​ൽ

text_fields
bookmark_border
ത​വ​നൂ​രി​ൽ സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഉ​റ​പ്പുന​ൽ​കി കെ.​ടി. ജ​ലീ​ൽ
cancel
camera_alt

ത​വ​നൂ​ർ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​ടി. ജ​ലീ​ൽ എ​ട​പ്പാ​ളി​ൽ ന​ട​ന്ന മ​ണ്ഡ​ലം പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ന്നു

എ​ട​പ്പാ​ൾ: താ​ൻ എം.​എ​ൽ.​എ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ മ​ണ്ഡ​ല​ത്തി​ൽ സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് ത​വ​നൂ​ർ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ഡോ. ​കെ.​ടി. ജ​ലീ​ൽ. കാ​ർ​ഷി​കം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, ടൂ​റി​സം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ​രം​ഗം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് അ​ദ്ദേ​ഹം മു​ന്നോ​ട്ടു​വെ​ച്ചി​രി​ക്കു​ന്ന​ത്. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പു​രോ​ഗ​തി​ക്കാ​യി എ​ട​പ്പാ​ൾ പ​ഞ്ചാ​യ​ത്തി​ലെ ത​രി​ശാ​യി കി​ട​ക്കു​ന്ന കോ​ൾ നി​ല​ങ്ങ​ൾ കൃ​ഷി​യോ​ഗ്യ​മാ​ക്കു​മെ​ന്നും പു​റ​ത്തൂ​ർ മു​ന​മ്പ​ത്തെ ക​ല്ലു​മ്മ​ക്കാ​യ് കൃ​ഷി വി​പു​ലീ​ക​രി​ച്ച് വി​ദേ​ശ ക​യ​റ്റു​മ​തി​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്നും ജ​ലീ​ൽ വ്യ​ക്ത​മാ​ക്കി.

പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ത​വ​നൂ​ർ-​തി​രു​നാവാ​യ പാ​ലം പൂ​ർ​ത്തീ​ക​രി​ക്ക​ൽ, ക​ർ​മ റോ​ഡ് ദീ​ർ​ഘി​പ്പി​ക്ക​ൽ, ആ​ല​ത്തി​യൂ​ർ ജ​ങ്ഷ​നി​ൽ ഫ്ലൈ ​ഓ​വ​ർ നി​ർ​മാ​ണം എ​ന്നി​വ ഉ​ൾ​പ്പെ​ടെ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. ച​മ്ര​വ​ട്ടം മു​ത​ൽ അ​ഴി​മു​ഖം വ​രെ പു​തി​യ ടൂ​റി​സം റോ​ഡും നാ​യ​ർ തോ​ട് മു​ത​ൽ മു​ട്ട​നൂ​ർ വ​രെ പു​തി​യ വി​ക​സ​ന പാ​ത​യും നി​ർ​മ്മി​ക്കു​മെ​ന്നും എ​ട​പ്പാ​ളി​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കം ​ബ​സ് സ്റ്റാ​ൻ​ഡ് സ്ഥാ​പി​ക്കു​മെ​ന്നും പ​റ​ഞ്ഞു. പ​ടി​ഞ്ഞാ​റെ​ക്ക​ര-​പൊ​ന്നാ​നി ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജ് പ​ദ്ധ​തി​യു​ടെ സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ൾ നീ​ക്കി വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും ജ​ലീ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election campaignKT JaleeltavanurKerala Assembly Election 2026
News Summary - KT Jaleel assures comprehensive development projects in Tavanur
Next Story