Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdappalchevron_rightവിസ വാഗ്ദാനം ചെയ്ത്...

വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കണ്ണൂര്‍ സ്വദേശി പിടിയില്‍

text_fields
bookmark_border
വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കണ്ണൂര്‍ സ്വദേശി പിടിയില്‍
cancel

എ​ട​പ്പാ​ൾ: വി​സ വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ ട്രാ​വ​ൽ​സ് ഉ​ട​മ​യെ ച​ങ്ങ​രം​കു​ളം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. എ​ട​പ്പാ​ള്‍ വ​ട്ടം​കു​ള​ത്ത് ട്രാ​വ​ൽ ഏ​ജ​ൻ​സി ന​ട​ത്തി​യി​രു​ന്ന ക​ണ്ണൂ​ർ ക​രു​വ​ള്ളി സ്വ​ദേ​ശി പാ​റ​പ്പ​റ​മ്പി​ല്‍ ലാ​ലു​വാ​ണ്​ (44) പി​ടി​യി​ലാ​യ​ത്.

വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്നാ​യി ല​ഭി​ച്ച 12 പ​രാ​തി​ക​ളി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​റ​സ്​​റ്റ്. 2019ൽ ​ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാ​ർ​ഗോ​യി​ൽ 20 വി​സ​യു​ണ്ടെ​ന്നും 70,000 രൂ​പ​യാ​ണ് നി​ര​ക്കെ​ന്നും പ​റ​ഞ്ഞ് ആ​വ​ശ്യ​ക്കാ​രെ സ​മീ​പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പി​ന് തു​ട​ക്കം. മ​ല​പ്പു​റം, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി 12 പേ​ർ 35,000 രൂ​പ വീ​ത​വും മ​റ്റൊ​രാ​ൾ ഒ​ന്നി​ലേ​റെ പേ​രു​ടെ​താ​യി ഒ​ന്ന​ര ല​ക്ഷം രൂ​പ​യും ന​ൽ​കി.

കോ​വി​ഡ് മൂ​ലം കാ​ല​താ​മ​സം വ​രു​ന്ന​താ​യി പ​റ​ഞ്ഞ് ഒ​ന്ന​ര വ​ർ​ഷ​ത്തോ​ളം വി​സ ന​ൽ​കാ​തെ ക​ബ​ളി​പ്പി​ച്ചു. ഒ​ടു​വി​ൽ ആ​ഗ​സ്​​റ്റ് അ​ഞ്ചി​ന​കം വി​സ​യോ പ​ണ​മോ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ ശേ​ഷം ഇ​യാ​ൾ അ​പ്ര​ത്യ​ക്ഷ​നാ​കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി. ഫോ​ൺ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് സൈ​ബ​ർ​സെ​ൽ സ​ഹാ​യ​ത്തോ​ടെ ച​ങ്ങ​രം​കു​ളം ഇ​ൻ​സ്പെ​ക്ട​ർ ബ​ഷീ​ർ ചി​റ​ക്ക​ൽ, എ​സ്.​ഐ​മാ​രാ​യ വി​ജി​ത്, വി​ജ​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ണൂ​രി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ് ചെ​യ്ത​ത്. ത​ട്ടി​പ്പി​ന് ഇ​ര​യാ​യ കൂ​ടു​ത​ല്‍ പേ​ര്‍ പ​രാ​തി​യു​മാ​യി സ്​​റ്റേ​ഷ​നി​ല്‍ എ​ത്തി. പ്ര​തി​യെ പൊ​ന്നാ​നി ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arresteVisa Scam
News Summary - Kannur native arrested for visa fraud
Next Story