പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു; രക്ഷകരായി അതേ പൊലീസ്
text_fieldsഎടപ്പാള്‍: അര്‍ധരാത്രി പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് ആഴമേറിയ കിണറ്റില്‍ വീണു. ചങ്ങരംകുളം െപാലീസിെൻറ അവസരോചിതമായ ഇടപെടല്‍ യുവാവിെൻറ ജീവന് രക്ഷിച്ചു. ചൊവ്വാഴ്ച പുലര്‍ച്ച ഒന്നോടെ എടപ്പാള്‍ അംശക്കച്ചേരിയിലാണ് നാടകീയമായ സംഭവം.
രാത്രി പട്രോളിങ് നടത്തുകയായിരുന്ന ചങ്ങരംകുളം എ.എസ്.ഐ ശിവന്, എസ്.സി.പി.ഒ മധു എന്നിവരടങ്ങുന്ന സംഘമാണ് റോഡില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാക്കളെ കണ്ടത്.
പൊലീസ് വാഹനം നിര്‍ത്താന്‍ ശ്രമിച്ചതോടെ ഇതില്‍ ഒരാള്‍ തൊട്ടടുത്ത പറമ്പിലേക്ക് ഓടി. മറ്റൊരു യുവാവിനെ ചോദ്യം ചെയ്തെങ്കിലും അസ്വാഭാവികതയൊന്നും തോന്നാത്തതിനാല്‍ വിട്ടയച്ചെങ്കിലും സംശയം തോന്നിയ പൊലീസ് സംഘം സമീപത്തെ പറമ്പില്‍ നടത്തിയ പരിശോധനയിലാണ് യുവാവ് ആഴമേറിയ കിണറ്റില്‍ വീണ് കിടക്കുന്ന വിവരം അറിയുന്നത്.
തുടര്‍ന്ന് പൊലീസ് തന്നെ പൊന്നാനി ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയും ഫയര്‍ഫോഴ്സിെൻറ സഹായത്തോടെ യുവാവിനെ കിണറ്റില്‍നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു.