Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdappalchevron_rightഎടപ്പാൾ ടൗണിൽ പടക്കം...

എടപ്പാൾ ടൗണിൽ പടക്കം പൊട്ടിച്ച സംഭവം: രണ്ടുപേർ പിടിയിൽ

text_fields
bookmark_border
edappal town firecracker
cancel
camera_alt

ജി​ഷ്ണു, ജം​ഷീ​ർ

എ​ട​പ്പാ​ൾ: എ​ട​പ്പാ​ൾ ടൗ​ണി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ ഒ​ടു​വി​ൽ വ​ല​യി​ൽ. വെ​ളി​യ​ങ്കോ​ട് അ​യ്യോ​ട്ടി​ച്ചി​റ സ്വ​ദേ​ശി ക​രി​ങ്ക​ല​ക്ക​ത്ത് ഹൗ​സ് ജം​ഷീ​ർ (19), പൊ​ന്നാ​നി പ​ള്ള​ിപ്പു​റം സ്വ​ദേ​ശി കോ​യ വ​ള​പ്പി​ൽ വി​ഷ്ണു (20) എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. മ​ദ്യ​ല​ഹ​രി​യി​ൽ ടൗ​ണി​ലെ റൗ​ണ്ട് എ​ബൗ​ട്ടി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച​താ​ണ് ര​ണ്ട് ദി​വ​സം നാ​ടി​നെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 7.15നാ​ണ് മേ​ൽ​പ്പാ​ല​ത്തി​ന​ടി​യി​ലെ റൗ​ണ്ട് എ​ബൗ​ട്ടി​ൽ ഉ​ഗ്ര ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​യ​ത്. റൗ​ണ്ട് എ​ബൗ​ട്ടി​ന്റെ ഒ​രു ഭാ​ഗം ത​ക​ർ​ന്നി​രു​ന്നു. മ​ദ്യ​പി​ച്ച യു​വാ​ക്ക​ൾ പ​ട്ടാ​മ്പി റോ​ഡി​ലെ ക​ട​യി​ൽ​നി​ന്ന് പ​ട​ക്കം വാ​ങ്ങി​യ ശേ​ഷം റൗ​ണ്ട് എ​ബൗ​ട്ടി​ൽ പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ര​ണ്ട് ദി​വ​സം പേ​ടി​ച്ച് വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങാ​തെ ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​വ​ർ.

പ​ട്ടാ​മ്പി റോ​ഡി​ലെ മൊ​ബൈ​ൽ ക​ട​യി​ലെ സി.​സി.​ടി.​വി​യി​ൽ​നി​ന്ന് ല​ഭി​ച്ച ദൃ​ശ്യ​മാ​ണ് വ​ഴി​ത്തി​രി​വാ​യ​ത്. പൊ​തു​സ്ഥ​ല​ത്ത് ഭീ​തി പ​ര​ത്തി എ​ന്ന കു​റ്റ​മാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യ​ത്. തി​രൂ​ർ ഡി​വൈ.​എ​സ്.​പി വി.​പി. ബെ​ന്നി, താ​നൂ​ർ ഡി​വൈ.​എ​സ്.​പി മൂ​സ വെ​ള്ളി​ക്കാ​ട​ൻ, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി കെ.​എം. ബി​ജു, പൊ​ന്നാ​നി സി.​ഐ വി​നോ​ദ് വ​ലി​യാ​റ്റൂ​ർ, പെ​രു​മ്പ​ട​പ്പ് സി.​ഐ. വി​നോ​ദ്, ച​ങ്ങ​രം​കു​ളം എ​സ്.​ഐ​മാ​രാ​യ സ​ജീ​വ​ൻ, രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:edappalMalappuram News
News Summary - Firecracker incident in Edapall town: Two arrested
Next Story