Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdappalchevron_rightഎടപ്പാൾ മേൽപാലം...

എടപ്പാൾ മേൽപാലം ഒക്ടോബറിൽ തുറക്കും –മന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

text_fields
bookmark_border
എടപ്പാൾ മേൽപാലം ഒക്ടോബറിൽ തുറക്കും –മന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
cancel
camera_alt

എ​ട​പ്പാ​ള്‍ മേ​ൽ​പാ​ല നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ വി​ല​യി​രു​ത്താ​നെ​ത്തി​യ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്

എ​ട​പ്പാ​ള്‍: മേ​ല്‍പാ​ലം ഒ​ക്ടോ​ബ​റി​ൽ തു​റ​ന്ന്​ ന​ൽ​കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. മേ​ൽ​പാ​ല നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ വി​ല​യി​രു​ത്താ​ൻ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഏ​ഴോ​ടെ​യെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഡോ. ​കെ.​ടി. ജ​ലീ​ൽ എം.​എ​ൽ.​എ​യു​ടെ ഒ​പ്പ​മാ​ണെ​ത്തി​യ​ത്.

കി​ഫ്ബി​യി​ൽ നി​ന്ന് 13 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് എ​ട​പ്പാ​ള്‍ ജ​ങ്ഷ​നി​ല്‍ കു​റ്റി​പ്പു​റം - ചൂ​ണ്ട​ൽ സം​സ്ഥാ​ന പാ​ത​യി​ൽ മേ​ല്‍പാ​ലം നി​ര്‍മി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് റോ​ഡി​ല്‍ ബ്യൂ​ട്ടി സി​ൽ​ക്സി​ന് മു​ന്നി​ൽ നി​ന്നാ​രം​ഭി​ച്ച് തൃ​ശൂ​ര്‍ റോ​ഡി​ൽ അ​വ​സാ​നി​ക്കു​ന്ന 200 മീ​റ്റ​ര്‍ നീ​ള​ത്തി​ലാ​ണ്​ പാ​ലം. 7.4 മീ​റ്റ​ര്‍ വീ​തി​യും പാ​ര്‍ക്കി​ങ് സൗ​ക​ര്യ​വും വ​ശ​ങ്ങ​ളി​ല്‍ മൂ​ന്ന​ര മീ​റ്റ​ര്‍ സ​ര്‍വി​സ് റോ​ഡു​മാ​യാ​ണ് നി​ര്‍മി​ക്കു​ന്ന​ത്.

90 ശ​ത​മാ​നം പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തി​യാ​യി. മ​ഴ മാ​റി​യാ​ൽ ടാ​റി​ങ് ചെ​യ്യും. അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ച്ചു. പെ​യി​ൻ​റി​ങ്​ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പാ​ല​ത്തി​െൻറ തൂ​ണു​ക​ളി​ൽ എ​ട​പ്പാ​ളി​െൻറ പൈ​തൃ​ക ചി​ത്ര​ങ്ങ​ൾ വ​ര​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. മു​ക​ളി​ൽ 20 മീ​റ്റ​ർ വീ​തം ഇ​ട​വി​ട്ട് വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കും. വ​ശ​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളു​മു​ണ്ടാ​കും.

തൃ​ശൂ​ര്‍ -കു​റ്റി​പ്പു​റം സം​സ്ഥാ​ന പാ​ത​യി​ല്‍ ഏ​റ്റ​വു​മ​ധി​കം ഗ​താ​ഗ​ത​ക്കു​രു​ക്ക് നേ​രി​ടു​ന്ന ജ​ങ്ഷ​നാ​ണ് എ​ട​പ്പാ​ള്‍. പൊ​ന്നാ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സി. ​രാ​മ​കൃ​ഷ്ണ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം മോ​ഹ​ൻ​ദാ​സ്, മ​റ്റ്​ ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ മ​ന്ത്രി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PA Mohammed Riyasedappal flyover
News Summary - edappal flyover will be opened in October Minister Muhammed Riyas
Next Story