Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdappalchevron_rightതുണിക്കടക്ക്...

തുണിക്കടക്ക് തീപിടിത്തം;10 ലക്ഷം രൂപയുടെ നാശം

text_fields
bookmark_border
Clothing store fire Damage of Rs 10 lakh
cancel
camera_alt

ന​ടു​വ​ട്ട​ത്ത് ക​ട​യി​ലെ തു​ണി​ത്ത​ര​ങ്ങ​ൾ ക​ത്തി ന​ശി​ച്ച​പ്പോ​ൾ

എ​ട​പ്പാ​ൾ: ന​ടു​വ​ട്ടം വെ​റൈ​റ്റി ഗാ​ര്‍മെൻറ്​​സി​ല്‍ തീ​പി​ടി​ത്തം. ഷോ​പ്പി​നു​ള്ളി​ലെ വ​സ്തു​ക്ക​ളെ​ല്ലാം ക​ത്തി ന​ശി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ക​ട തു​റ​ന്ന​പ്പോ​ഴാ​ണ് ഷോ​പ്പി​ന​ക​ത്തെ സാ​ധ​ന​ങ്ങ​ള്‍ ക​ത്തി ന​ശി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പു​റ​ത്തേ​ക്ക് തീ ​പ​ട​രാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.

വ്യ​ഴാ​ഴ്ച രാ​ത്രി 8.45ഓ​ടെ​യാ​ണ് ന​ടു​വ​ട്ടം വെ​റൈ​റ്റി ഗാ​ര്‍മെൻറ്​​സ് ഷോ​പ്പു​ട​മ ക​മ്മു​ണ്ണി ക​ട​യ​ട​ച്ച് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.30തോ​ടെ ഷോ​പ്പ് തു​റ​ന്ന​പ്പോ​ഴാ​ണ് ക​ട​ക്ക​ക​ത്തെ സാ​ധ​ന​ങ്ങ​ളെ​ല്ലാം ക​ത്തി ന​ശി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ല​ക്ട്രി​ക് ഷോ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പ​ട​രാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ട​യു​ടെ പു​റ​കു വ​ശ​ത്തു​നി​ന്നും ഷോ​പ്പി​നു​ള്ളി​ലേ​ക്ക് തീ ​പ​ട​ര്‍ന്ന​തി​നാ​ല്‍ സ​മീ​പ​ത്തു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് തീ ​വ്യാ​പി​ച്ചി​ല്ല. ക​ട​ക്ക​ക​ത്തു​ള്ള ഫാ​ന്‍, എ.​സി, യൂ​ണി​ഫോ​മു​ക​ളു​ൾ​പ്പെ​ടെ ക​ത്തി​ന​ശി​ച്ചു. ഏ​ക​ദേ​ശം 10 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്​​ട​മാ​ണ് ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ക​ട​യു​ട​മ ച​ങ്ങ​രം​കു​ളം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fire DamageClothing store
News Summary - Clothing store fire Damage of Rs 10 lakh
Next Story