Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdappalchevron_rightസി​റ്റി ഗ്യാ​സ്...

സി​റ്റി ഗ്യാ​സ് പ​ദ്ധ​തി; വീ​ടു​ക​ളി​ൽ ഗ്യാ​സ് ക​ണ​ക്ഷ​ൻ എ​ത്തി​ത്തു​ട​ങ്ങി

text_fields
bookmark_border
city gas
cancel
camera_alt

സി​റ്റി ഗ്യാ​സ് പ​ദ്ധ​തി​ക്ക് പെ​പ്പ് സ്ഥാ​പി​ക്കു​ന്നു

എ​ട​പ്പാ​ൾ: പൈ​പ്പ് വ​ഴി ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പാ​ച​ക​വാ​ത​കം ന​ൽ​കു​ന്ന പെ​ട്രോ​ളി​യം നാ​ച്വ​റ​ൽ ഗ്യാ​സ് റെ​ഗു​ലേ​റ്റ​റി ബോ​ർ​ഡി​ന്റെ സി​റ്റി ഗ്യാ​സ് പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​ന്നു. നാ​ല് മാ​സ​ത്തി​ന​കം എ​ട​പ്പാ​ൾ, ച​ങ്ങ​രം​കു​ളം ​മേ​ഖ​ല​​യി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലേ​ക്കും ക​ണ​ക്ഷ​ൻ ന​ൽ​കാ​നാ​ണ് ശ്ര​മം.

ഇ​തു​വ​രെ ജി​ല്ല​യി​ൽ ആ​യി​ര​ത്തി​ല​ധി​കം വീ​ടു​ക​ളി​ലേ​ക്ക് ക​ണ​ക്ഷ​ൻ ന​ൽ​കി​ക്ക​ഴി​ഞ്ഞു. ഗെ​യി​ലി​ന്റെ തൃ​ശൂ​ർ ജി​ല്ല​യി​ലെ പൈ​പ്പ്ലൈ​ൻ വ​ഴി​യാ​ണ് എ​ട​പ്പാ​ൾ, ച​ങ്ങ​രം​കു​ളം മേ​ഖ​ല​യി​ലെ വീ​ടു​ക​ളി​ലേ​ക്ക് പാ​ച​ക വാ​ത​കം വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

അ​പേ​ക്ഷ ല​ഭി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് വാ​ട്ട​ർ ക​ണ​ക്ഷ​ൻ മാ​തൃ​ക​യി​ൽ വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ലേ​ക്ക് നേ​രി​ട്ട് ലൈ​ൻ സ്ഥാ​പി​ച്ച് ന​ൽ​കും. ജി​ല്ല​യി​ൽ മ​ഞ്ചേ​രി​യി​ലാ​ണ് ആ​ദ്യം ന​ട​പ്പാ​ക്കി​യ​ത്. മ​ല​പ്പു​റം, കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ​ക​ളി​ൽ പ​ദ്ധ​തി പു​രോ​ഗ​മി​ച്ച് വ​രി​ക​യാ​ണ്. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ജി​ല്ല​യി​ലെ 50 ശ​ത​മാ​നം പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് പ​ദ്ധ​തി​യു​ടെ ചു​മ​ത​ല​യു​ള്ള ഇ​ന്ത്യ​ൻ ഓ​യി​ൽ അ​ദാ​നി ഗ്രൂ​പ്പ് പ്ര​തി​നി​ധി എം.​സൂ​ര​ജ് പ​റ​ഞ്ഞു.

മു​ഴു​വ​ൻ സ​മ​യ​വും പാ​ച​ക​വാ​ത​കം ല​ഭ്യ​മാ​കു​മെ​ന്നും എ​ൽ.​പി.​ജി​യെ​ക്കാ​ൾ 30 ശ​ത​മാ​നം ചെ​ല​വ് കു​റ​വാ​ണെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. മീ​റ്റ​ർ അ​ള​വു​പ്ര​കാ​ര​മു​ള്ള തു​ക ന​ൽ​കി​യാ​ൽ മ​തി​യാ കും. ​പൈ​പ്പ്ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ വാ​ണി​ജ്യ, വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പാ​ച​ക​വാ​ത​കം ല​ഭ്യ​മാ​ക്കും.

എം.​എം.​ബി.​ടി.​യു (മെ​ട്രി​ക് മി​ല്യ​ൻ ബ്രി​ട്ടി​ഷ് തെ​ർ​മ​ൽ യൂ​നി​റ്റ്) അ​ള​വി​ലാ​ണ് വാ​ത​ക ഉ​പ​യോ​ഗ​ത്തി​ന്റെ ക​ണ​ക്കെ​ടു​ക്കു​ക. ഒ​രു എം.​എം.​ബി.​ടി.​യു എ​ന്നാ​ൽ 26.92 കി​ലോ ഗ്രാ​മാ​ണ്. ഇ​തി​ന് 1620 രൂ​പ 65 പൈ​സ​യാ​കും നി​ല​വി​ൽ ഈ​ടാ​ക്കു​ക. തി​രി​ച്ച​റി​യ​ൽ രേ​ഖ ന​ൽ​കി വീ​ടു​ക​ളി​ലേ​ക്ക് ക​ണ​ക്ഷ​നെ​ടു​ക്കാം.

ക​ണ​ക്ഷ​ൻ എ​ടു​ത്ത ഉ​പ​ഭോ​ക്താ​വ് മാ​സ​ങ്ങ​ളോ​ളം സ്ഥ​ല​ത്തി​ല്ലെ​ങ്കി​ൽ അ​ധി​കൃ​ത​രെ നേ​ര​ത്തെ അ​റി​യി​ച്ച് ഡി​സ്ക​ണ​ക്ട് ചെ​യ്യാം. ര ​ണ്ടു​മാ​സ​ത്തി​ലൊ​രി​ക്ക​ൽ ക​മ്പ​നി​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ടു​ക്കു​ന്ന മീ​റ്റ​ർ റീ​ഡി​ങ്ങി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ബി​ല്ല് ന​ൽ​കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:City Gas SchemeGas ConnectionsMalappuram News
News Summary - City Gas Scheme- Gas connection has started reaching the houses
Next Story