അമ്മേ ഞാനുമുണ്ട് പ്രചാരണത്തിന്... സ്ഥാനാർഥിയായ അമ്മക്കൊപ്പം 90 ദിവസം പ്രായമായ ചേതൻ ഭഗതും
text_fieldsജില്ല പഞ്ചായത്ത് തവനൂർ ഡിവിഷനിലേക്ക് ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കുന്ന ശ്യാമിലി 90 ദിവസം
പ്രായമായ കുഞ്ഞുമായി പ്രചാരണത്തിൽ
എടപ്പാൾ: ജില്ല പഞ്ചായത്ത് തവനൂർ ഡിവിഷനിലേക്ക് ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കുന്ന ശ്യാമിലി 90 ദിവസം പ്രായമായ കുഞ്ഞുമായി പ്രചാരണത്തിൽ. ജില്ലാ പഞ്ചായത്ത് തവനൂർ ഡിവിഷനിലേക്ക് ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കുന്ന ശ്യാമിലി കുഞ്ഞിനെ തോളിലേറ്റിയാണ് പ്രചാരണത്തിനിറങ്ങുന്നത്. ശ്യാമിലിക്കൊപ്പം അമ്മയും അച്ഛനും കൂടെയുണ്ട്. യോഗങ്ങളിൽ പ്രസംഗിക്കുമ്പോൾ കുഞ്ഞിനെ അമ്മക്ക് കൈമാറും.
സിസേറിയനിലൂടെ കുഞ്ഞിനെ പ്രസവിച്ച് 80 ദിവസം പിന്നിടുമ്പോഴാണ് ശ്യാമിലിയോട് സ്ഥാനാർഥിയാക്കാൻ സമ്മതമാണോ എന്ന് സി.പി.എം ജില്ല നേതൃത്വം ചോദിക്കുന്നത്. ഉത്തരവാദിത്തം ഏറ്റെടുക്കാൻ സമ്മതം അറിയിച്ചു. ഭർത്താവ് സനോജും കുടുംബവും പൂർണപിന്തുണ നൽകി. തവനൂർ അങ്ങാടി സ്വദേശിനിയായ ശ്യാമിലി ഡിവൈ.എഫ്.ഐ ജില്ല കമ്മിറ്റിയംഗവും മാധ്യമപ്രവർത്തകയും ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

