ഇരുപത് രൂപ ഊണുമായി എടപ്പാളില്‍ ജനകീയ ഹോട്ടല്‍
text_fieldsഎടപ്പാൾ: സംസ്ഥാന സര്‍ക്കാറിെൻറ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കുറഞ്ഞ നിരക്കില്‍ ഉച്ചയൂണുമായി ജനകീയ ഹോട്ടല്‍ തുറന്നു. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിെൻറ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കിയ വനിതാ ഗ്രൂപ്പുകള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് സബ്സിഡി നല്കുന്ന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഹോട്ടലില്‍ ഉച്ചയൂണിന് 20 രൂപയാണ് വില.
എടപ്പാളിലെ ദയ കഫേശ്രീ കുടുംബശ്രീ ഗ്രൂപ്പിനാണ് ചുമതല. എടപ്പാള്‍ ഗ്രാമപഞ്ചായത്തിെൻറ സഹകരണത്തോടെ നടത്തുന്ന കുടുംബശ്രീ ഹോട്ടലിന് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് സബ്സിഡി ഇനത്തില്‍ മൂന്ന് ലക്ഷം രൂപ ഫണ്ട് അനുവദിച്ചു. ഹോം ഡെലിവറി സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എടപ്പാളില്‍ പൊന്നാനി റോഡില്‍ ആരംഭിച്ച ഹോട്ടല്‍ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. ലക്ഷ്മി ഉദ്ഘാടനം ചെയ്തു.
എടപ്പാള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. ബിജോയ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. പി.പി മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ പി. ലീല, കെ. രജനി, വാര്‍ഡ് മെംബര്‍ ശ്രീജേഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.പി. രാമദാസ്, വ്യവസായ വികസന ഓഫിസര്‍ മുഹമ്മദ് ഫവാസ്, സി.ഡി.എസ് പ്രസിഡൻറ് അംബുജ ദാസ് എന്നിവര്‍ സംസാരിച്ചു.

