Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എടപ്പാൾ മേൽപാലം: കുറ്റിപ്പുറം റോഡിലെ ബീമുകളുടെ കോൺക്രീറ്റിങ് ആരംഭിച്ചു
text_fieldsbookmark_border
എടപ്പാൾ: കുറ്റിപ്പുറം റോഡിൽ മേൽപാലത്തിെൻറ ബീമുകളുടെ കോൺക്രീറ്റിങ് പ്രവൃത്തികൾ ആരംഭിച്ചു. കോവിഡ് പ്രതിസന്ധിക്കുശേഷം ഒരുമാസമായി തൃശൂർ റോഡിലാണ് ബീമുകളുടെ പ്രവൃത്തി നടത്തിയിരുന്നത്.
ഇരുഭാഗത്തെയും നിർമാണം പൂർത്തീകരിച്ച ശേഷം അവസാനഘട്ടത്തിലാണ് ജങ്ഷന് കുറുകെ നിർമിക്കുന്ന ബീമിെൻറ പ്രവൃത്തി ആരംഭിക്കുക. അന്തർസംസ്ഥാന തൊഴിലാളികളിൽ ഭൂരിഭാഗവും കോവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിൽ പോയതിനാൽ അവശേഷിച്ച തൊഴിലാളികളെയും മലയാളികളെയും ഉൾപ്പെടുത്തിയാണ് പ്രവൃത്തി നടത്തുന്നത്.
ഡിസംബറോടെ പ്രവൃത്തി പൂർത്തിയാക്കി മേൽപാലം നാടിന് സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് കരാർ കമ്പനി അധികൃതർ.
Next Story

