സ്കൂട്ടറില്‍ ചാരായം കടത്തുന്നതിനിടെ യുവാവ് പിടിയിൽ
text_fieldsഎടക്കര: ചാരായം സ്കൂട്ടറില്‍ കടത്തുന്നതിനിടെ യുവാവ് എക്സൈസ് സംഘത്തിെൻറ പിടിയിൽ. തണ്ണിക്കടവ് പാതിരിപ്പാറ പൂഴക്കല്‍ മനോജാണ് (33) പിടിയിലായത്. ഇയാളില്‍നിന്ന് അഞ്ച് ലിറ്റര്‍ ചാരായം പിടികൂടി. സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് ചാരായം വാറ്റും വില്പനയും വ്യാപകമാണെന്ന പരാതിയെത്തുടര്‍ന്ന് നിലമ്പൂര്‍ എക്സൈസ് റേഞ്ച് ഓഫിസ് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. ഷിജുമോനും സംഘവും നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
കഴിഞ്ഞ ആഴ്ചയിലും മൂന്ന് ലിറ്റര്‍ ചാരായവുമായി ഒരാള്‍ എക്സൈസ് സംഘത്തിെൻറ പിടിയിലായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പരിശോധനയില്‍ ശ്രീകുമാര്‍, ജയന്, റിജു, ഇ പ്രവീണ്‍, ഷീന, രാജീവ് എന്നിവര്‍ പങ്കെടുത്തു.