Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightകാട്ടാന ശല്യം;...

കാട്ടാന ശല്യം; പൊറുതിമുട്ടി പൂച്ചക്കുത്ത് നിവാസികൾ

text_fields
bookmark_border
കാട്ടാന ശല്യം; പൊറുതിമുട്ടി പൂച്ചക്കുത്ത് നിവാസികൾ
cancel
camera_alt

മു​ട്ടി​ക്ക​ട​വ് ജി​ല്ല കൃ​ഷി​ത്തോ​ട്ട​ത്തി​ന്റെ ചു​റ്റു​മ​തി​ൽ കാ​ട്ടാ​ന​ക​ൾ ത​ക​ർ​ത്ത നി​ല​യി​ൽ

എ​ട​ക്ക​ര: രൂ​ക്ഷ​മാ​യ കാ​ട്ടാ​ന​ശ​ല്യ​ത്തി​ല്‍ പൊ​റു​തി​മു​ട്ടു​ക​യാ​ണ് ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ പൂ​ച്ച​ക്കു​ത്ത് നി​വാ​സി​ക​ൾ. വ​ര്‍ഷ​ങ്ങ​ളാ​യി ജ​നം തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​ത്ത് അ​ടു​ത്തി​ടെ​യാ​ണ് കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ​ത്. പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ പോ​ലും വ​ള്ളു​വ​ശേ​രി വ​ന​ത്തി​ല്‍നി​ന്ന് കൂ​ട്ട​മാ​യെ​ത്തു​ന്ന ആ​ന​ക​ള്‍ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ല്‍ ഭീ​തി​പ​ര​ത്തു​ക​യാ​ണ്. വീ​ടു​ക​ൾ​ക്ക് മു​ന്നി​ൽ വ​രെ എ​ത്തു​ന്ന ആ​ന​ക​ൾ കാ​ര്‍ഷി​ക വി​ള​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​തും പ​തി​വാ​ണ്. സ​ന്ധ്യ​യാ​യാ​ല്‍ പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം മു​ട്ടി​ക്ക​ട​വ് ജി​ല്ല വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ന്റെ ചു​റ്റു​മ​തി​ൽ, ചേ​പ്പം​പാ​ട​ത്തെ കു​ള​ങ്ങ​ര സി​ദ്ദീ​ഖ്, പു​ത്ത​ൻ​പീ​ടി​ക ശ​മീ​ർ, കു​പ്പ​ന​ത്ത് റ​ഷീ​ദ​ലി എ​ന്നി​വ​രു​ടെ തെ​ങ്ങ്, ക​മു​ക്, വാ​ഴ എ​ന്നി​വ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു.

ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യ ആ​ന​ക​ളെ ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് തു​ര​ത്താ​നും തെ​രു​വ് വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കാ​നും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. പ​ഞ്ചാ​യ​ത്തി​ലെ വ​ള്ളു​വ​ശേ​രി, എ​ട​മ​ല, എ​ട​മ​ല​ക്കു​ന്ന്, മു​ണ്ട​പ്പാ​ടം കോ​ള​നി, അ​മ്പ​ല​ക്കു​ന്ന്, മു​പ്പാ​ലി​പ്പൊ​ട്ടി, പ​ള്ളി​ക്കു​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ട്ടാ​ന​ശ​ല്യം മൂ​ലം ജ​നം പൊ​റു​തി​മു​ട്ടു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild elephant attackmalappurampoochakuthu
Next Story