കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍
text_fieldsഅബ്ദുല്‍അസീസ്, ഫൈസല്‍
എടക്കര: സ്കൂട്ടറില്‍ വില്പനക്കായി കടത്താന്‍ ശ്രമിച്ച ഒന്നര കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ എടക്കര പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ചുങ്കത്തറ അണ്ടിക്കുന്ന് ഏലായി അബ്ദുല്‍ അസീസ് (30), കുരിക്കള്‍ കളത്തില്‍ ഫൈസല്‍ (44) എന്നിവരാണ് പിടിയിലായത്. നിലമ്പൂര്‍ ഡിവൈ.എസ്.പി പി.കെ. സന്തോഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എടക്കര ഇന്‍സ്പെക്ടര്‍ എന്‍.ബി. ഷൈജുവിന്റെ നിര്‍ദേശ പ്രകാരം പൊലീസും നിലമ്പൂര്‍ ഡാന്‍സാഫും ചേര്‍ന്ന് ബുധനാഴ്ച രാത്രി നടത്തിയ പരിശോധനയില്‍ ചുങ്കത്തറ ഷാഫി പടിയില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. ഫൈസലിന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറും കസ്റ്റഡിയില്‍ എടുത്തു.
എസ്.ഐ പി. ജയകൃഷ്ണന്, സീനിയര്‍ സി.പി.ഒ സാബിര്‍ അലി, സി.പി.ഒ നജ്മുദ്ദീന് എന്നിവരും ഡാന്‍സാഫ് അംഗങ്ങളായ എന്‍.പി. സുനില്‍, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

