10 ലക്ഷത്തിന്റെ ഹാന്‍സുമായി മൂന്നുപേർ പിടിയിൽ
text_fieldsഹാന്‍സ് ശേഖരവുമായി പിടിയിലായവര്‍
എടക്കര: എടക്കരയില്‍ വന്‍ ലഹരിമരുന്ന് വേട്ട. വില്പനക്ക് സൂക്ഷിച്ച 10 ലക്ഷത്തോളം വിലവരുന്ന ഹാന്‍സ് ശേഖരവുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തു. പോത്തുകല്‍ കുനിപ്പാല സ്വദേശികളായ കോട്ടങ്ങാടില് അബ്ദുല്‍ സലാം (42), നരിമടക്കല്‍ കമാലുദ്ദീന് (35), കുണ്ടലടി മുസ്തഫ (37) എന്നിവരാണ് അറസ്റ്റിലായത്. മൂത്തേടം കാരപ്പുറം പനമ്പറ്റയിലെ ഗോഡൗണില്‍ സൂക്ഷിച്ച 27 ചാക്ക് ഹാന്‍സ് ശേഖരമാണ് എടക്കര പൊലീസും നിലമ്പൂര്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്.
ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. നിലമ്പൂര്‍ ഡിവൈ.എസ്.പി സാജു കെ. എബ്രഹാമിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് എടക്കര ഇന്‍സ്പെക്ടര്‍ എന്‍.ബി. ഷൈജുവിന്റെ നിര്‍ദേശ പ്രകാരമാണ് പരിശോധന നടത്തിയത്. എസ്.ഐ എന്‍. രവീന്ദ്രന്, സീനിയര്‍ സി.പി.ഒ ആഷിഖ്, സി.പി.ഒമാരായ പ്രശാന്ത്, ഷൈനി എന്നിവരും നിലമ്പൂര്‍ ഡാന്‍സാഫും പരിശോധനക്ക് നേതൃത്വം നല്കി.

