പുതുവത്സരക്കോടി, പോഷകാഹാര വിതരണം
text_fieldsസിക്കിൾ സെൽ ബാധിതർക്കുള്ള പുതുവത്സരക്കോടി-
പോഷകാഹാര വിതരണ വാഹനം ജില്ല പഞ്ചായത്ത്
വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം ഫ്ലാഗ്ഓഫ് ചെയ്യുന്നു
എടക്കര: സിക്കിള്‍ സെല്‍ ഹെല്പ് ഗ്രൂപ്പിന്റെ മൂന്നാമത്തെ ക്യാമ്പും സെമിനാറും എടക്കരയില്‍ നടന്നു. 'പാര്‍ശ്വവത്കൃത വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശ സംരക്ഷണം: ചോലനായ്ക്കര്‍ക്കുള്ള പ്രത്യേക വിദ്യാഭ്യാസ പരിപാടി' വിഷയത്തിലുള്ള സെമിനാര്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം ഉദ്ഘാടനം ചെയ്തു. പുതുവത്സരക്കോടി-പോഷക കിറ്റ് വിതരണ വാഹനം അദ്ദേഹം ഫ്ലാഗ്ഓഫ് ചെയ്തു. എടക്കര ജനമൈത്രി എക്സൈസ് ഓഫിസിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയിൽ ആശാധാര പ്രോജക്ട് നോഡല്‍ ഓഫിസര്‍ ഡോ. ജാവേദ് അനീസ് അധ്യക്ഷത വഹിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് തയാറാക്കിയ ചോലനായ്ക്കര്‍ വിഭാഗത്തിന്റെ വിദ്യാഭ്യാസ പ്രോജക്ട് ഡോ. രമേശന് അവതരിപ്പിച്ചു. നാഷനല്‍ ഹെല്‍ത്ത് മിഷന് ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍. അനൂപ് മുഖ്യാതിഥിയായി.
സെമിനാറില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല പ്രസിഡന്റ് എം.പി. ഷീജ മോഡറേറ്ററായി. എസ്.എസ്.കെ സംസ്ഥാന പ്രോജക്ട് ഓഫിസര്‍ എസ്.വൈ. ശൂജ, തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ്, മലയാള സര്‍വകലാശാല സോഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. സുന്ദര്‍രാജ്, കുസാറ്റ് റിസര്‍ച് സ്കോളര്‍ വിനോദ് മാഞ്ചീരി എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. രാജേന്ദ്രന് കളരിക്കല്‍, എക്സൈസ് ജനമൈത്രി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മിഥിന്‍ലാല്‍ എന്നിവര്‍ സംസാരിച്ചു.