Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യലഹരിയില്‍ ടവറിന് മുകളില്‍ കയറി യുവാവിന്‍റെ ആത്മഹത്യ ഭീഷണി

text_fields
bookmark_border
The young man climbed to the top of the tower intoxicated Suicide threat
cancel
camera_alt

മൊ​ബൈ​ല്‍ ട​വ​റി​ന് മു​ക​ളി​ല്‍ ക​യ​റി ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കു​ന്ന മു​ജീ​ബ്

എടക്കര: മദ്യലഹരിയില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി നാരോക്കാവ് സ്വദേശി നാട്ടുകാരെ ഭീതിയിലാഴ്ത്തി. രാത്രി 10ഓടെ ടവറില്‍ നിന്നുമിറങ്ങി ഇയാൾ രക്ഷപ്പെട്ടു.

നാരോക്കാവ് പുതുക്കുളത്ത് മുജീബാണ് (45) ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ പാലേമാട്-മരുത റോഡരികിലെ ക്രിസ്ത്യന്‍ പള്ളിക്ക് സമീപമുള്ള ടവറിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണിയുമായി നിലയുപ്പിച്ചത്.

വിവരമറിഞ്ഞ് വഴിക്കടവ് എസ്.ഐ ഒ.കെ. വേണുവിന്റെ നേതൃത്വത്തില്‍ പൊലീസും നിലമ്പൂര്‍ അഗ്നിരക്ഷ സേന ഓഫിസര്‍ പി. ഉമ്മറിന്റെ നേതൃത്വത്തിലുള്ള സംഘവും ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങളുമായി സ്ഥലത്തെത്തി. ഇയാളെ അനുനയിപ്പിച്ച് താഴയിറക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും താഴെയിറങ്ങാന്‍ കൂട്ടാക്കിയില്ല. ടവറിന് ചുവട്ടില്‍ വലവിരിച്ചും ഏണിവെച്ചും ഇറക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ കാഴ്ചക്കാരായ നാട്ടുകാരെ മാറ്റിയാല്‍ ടവറില്‍ നിന്നുമിറങ്ങാമെന്നിയാള്‍ അറിയിച്ചു. രാത്രി 10ഓടെയായിരുന്നു ഇത്. പൊലീസ് നാട്ടുകാരെ അകറ്റിയതോടെ ഇയാള്‍ ടവറില്‍ നിന്നുമിറങ്ങി രക്ഷപ്പെടുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The young man climbed to the top of the tower intoxicated Suicide threat
Next Story