നാട് കാണാനിറങ്ങി കാട്ടുപോത്ത്
text_fieldsമുണ്ടേരി തമ്പുരാട്ടിക്കല്ലിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്ത്
എടക്കര: നാട് കാണാനിറങ്ങിയ കാട്ടുപോത്ത് നാട്ടുകാര്‍ക്ക് കൗതുകമായി. മുണ്ടേരി തമ്പുരാട്ടിക്കല്ലിലാണ് ഞായറാഴ്ച വൈകീട്ട് മുണ്ടേരി വിത്തുകൃഷിത്തോട്ടത്തില്നിന്ന് കാട്ടുപോത്തിറങ്ങിയത്. സ്കൂള്പടിയിലെത്തിയ കാട്ടുപോത്ത് ഇല്ലിക്കല്‍ നിസാമിന്റെ വീടിന് സമീപത്ത് കൂടെ ജനവാസകേന്ദ്രങ്ങളില്‍ ഒന്നര മണിക്കൂറോളം കറങ്ങിനടന്നു.
ആക്രമണസ്വഭാവം കാണിച്ചില്ലെങ്കിലും ആളുകള്‍ ജാഗ്രതയോടെ നിലകൊണ്ടു. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തോക്കും പടക്കവുമായി സ്ഥലത്ത് എത്തിയിരുന്നു. നാട്ടുകാരും വനം ജീവനക്കാരും ചേര്‍ന്ന് കാട്ടുപോത്തിനെ മുറംതൂക്കി കാനക്കുത്ത് വനമേഖലയിലേക്ക് ഓടിച്ചുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

