Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightപാതയോരത്ത്...

പാതയോരത്ത് നിര്‍ത്തിയിട്ട ലോറിയുടെ ടയര്‍ മോഷ്​ടിച്ചു

text_fields
bookmark_border
പാതയോരത്ത് നിര്‍ത്തിയിട്ട ലോറിയുടെ ടയര്‍ മോഷ്​ടിച്ചു
cancel

എ​ട​ക്ക​ര: പാ​ത​യോ​ര​ത്ത് നി​ര്‍ത്തി​യി​ട്ട ലോ​റി​യി​ല്‍നി​ന്ന് ട​യ​ര്‍ മോ​ഷ്​​ടി​ച്ച​താ​യി പ​രാ​തി. കെ.​എ​ന്‍.​ജി റോ​ഡ​രി​കി​ല്‍ ചു​ങ്ക​ത്ത​റ എ​ട​മ​ല വ​ള​വി​ല്‍ നി​ര്‍ത്തി​യി​ട്ട ലോ​റി​യി​ല്‍ നി​ന്നാ​ണ് 45,000 രൂ​പ വി​ല​യു​ള്ള സ്​​റ്റ​പ്പി​നി ട​യ​ര്‍ മോ​ഷ്​​ടി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​ത​ര​സം​സ്ഥാ​ന​ത്തു​നി​ന്ന്​ സി​മ​ൻ​റ്​ ലോ​ഡു​മാ​യി വ​ന്ന പ​തി​നാ​ല് ച​ക്ര​ലോ​റി​യി​ലെ ഡ്രൈ​വ​ര്‍ വി​ശ്ര​മി​ക്കു​ന്ന​തി​നാ​യാ​ണ് പാ​ത​യോ​ര​ത്ത് നി​ര്‍ത്തി​യി​ട്ട​ത്.

പ്ര​ത്യേ​ക ഇ​രു​മ്പ് ദ​ണ്ഡ് ഉ​പ​യോ​ഗി​ച്ച് മാ​ത്രം അ​ഴി​ച്ചെ​ടു​ക്കാ​ന്‍ പ​റ്റു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ട​യ​ര്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പു​ല​ര്‍ച്ച അ​ഞ്ചി​ന് വാ​ഹ​നം എ​ടു​ക്കാ​ന്‍ തി​രി​ച്ച​ത്തെി​യ​പ്പോ​ഴാ​ണ് ട​യ​ര്‍ ന​ഷ്​​ട​മാ​യ​ത് ഡ്രൈ​വ​ര്‍ അ​റി​യു​ന്ന​ത്. പൂ​ച്ച​ക്കു​ത്ത് സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ര്‍ ഷാ​ജി എ​ട​ക്ക​ര പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newsroadlorry tire
Next Story